സൂഫി സംഗീത ചികിത്സ

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്തിലുള്ള ബെക്താഷി ദെര്‍വിഷ് ഗുല്‍ബാബയുടെ കുടീരം സന്ദര്‍ശിക്കുകയുണ്ടായി. അവിടെ ജനങ്ങള്‍ സൂഫി സംഗീതം ആലപിക്കുന്നതു കണ്ടു. സംഗീതത്തിലൂടെ രോഗശമനം നടത്തുന്ന ഒരു പ്രത്യേകവിഭാഗം സൂഫികളായിരുന്നു അവര്‍.

Image

സൂഫിസവുമായുള്ള എന്‍റെ ബന്ധം ഉടലെടുക്കുന്നത് ഹസ്രത്ത് ഇനായത്ത് ഖാന്‍ എന്ന പ്രസിദ്ധ വീണാവിദ്വാനെക്കുറിച്ച് ജര്‍മ്മന്‍കാരിയായ എലിസബത്ത് കീസിങ്ങ് എഴുതിയ 'എ സൂഫി മാസ്റ്റര്‍ ഏന്‍സേര്‍സ്' എന്ന പുസ്തകത്തിലൂടെയാണ്. ഇനായത്ത് ഖാന്‍റെ കബറുള്ള ദില്ലി യിലെ സൂഫി ഇന്‍റര്‍നാഷലില്‍ പോവുകയും അദ്ദേഹത്തിന്‍റെ കുറേയധികം പുസ്തകങ്ങള്‍ വായിക്കുകയും എഴുന്നൂറോളം സൂഫികളുള്ള സംവാദ ഗ്രൂപ്പില്‍ അംഗമാവുകയും ചെയ്തു. ആ ഗ്രൂപ്പില്‍ പങ്കെടുക്കാറുള്ള റനേ എന്ന അമേരിക്കക്കാരിയാണ് സ്വകാര്യ മെയിലിലൂടെ സംഗീതം ഉപയോഗിച്ച് രോഗം മാറ്റുന്ന ഹംഗറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റിലെ ബക്താഷി സൂഫി ഗുരു ഗുല്‍ബാബയുടെ ശിഷ്യന്‍ ഒറൂക്ക് ഗുവനി(ഛൃൗരഏൗ്ലിര)ക്കിനെപ്പറ്റിപ്പറയുന്നത്. അവര്‍ ഇങ്ങനെ എഴുതി.  


"സംഗീതം, കുറഞ്ഞപക്ഷം ചിലര്‍ക്കെങ്കിലും, അവരുടെ അഹങ്കാരം ഇല്ലാതാക്കാനും ഭാഷയ്ക്കും വ്യക്തിത്വത്തിനും അതീതമായി ദൈവമെന്ന പ്രിയനുമായി ഒത്തുചേരാനും സഹായിക്കുന്നു. സംഗീതം എല്ലാ സങ്കുചിതത്ത്വങ്ങളില്‍ നിന്നും ഒരാളെ മോചിതനാക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ബഹുതാളം എന്നില്‍ വളരെ സ്വാധീനം ചെലുത്താറുണ്ട്. അതിന്‍റെ മൂര്‍ധന്യത്തിലെത്തുമ്പോള്‍ നമുക്ക് ചെയ്യാനുള്ള ഏക കാര്യം വിമോചനത്തിന്‍റെ ആനന്ദത്തിന് അടിയറവ് പറയുക എന്നത് മാത്രമാണ്. സംഗീതാനുഷ്ഠാനത്തില്‍ നാഡീവ്യൂഹങ്ങളുടെ സമ്പൂര്‍ണ്ണമായ പങ്കാളിത്തം ഉണ്ടെന്നു കാണാം. സംഗീതം വളരെ സാവധാനം തുടങ്ങി, അതിന്‍റെ താളവേഗങ്ങള്‍ ക്രമേണ വര്‍ദ്ധിപ്പിച്ച് ദ്രുതതാളത്തില്‍ ഉച്ചസ്ഥായിയിലെത്തുകയും വീണ്ടും താണുതാണ് 

പൂര്‍വ്വസ്ഥിതിയില്‍ എത്തുകയും ചെയ്യുന്നു. അതു ഒരു യാത്രയാണ്. ഞാന്‍ പങ്കെടുത്ത ചില സമകളില്‍(സൂഫി സംഗീത സദസ്സുകള്‍) ശ്രദ്ധിച്ച ഒരു കാര്യമുണ്ട്, സംഗീതം ഏറ്റവും ദ്രുതതാളത്തിലെത്തിയ ശേഷം ക്രമേണ താഴ്ന്നുവരാതെ പെട്ടെന്ന് നിര്‍ത്തുന്നഅവസരങ്ങളില്‍ അതില്‍ പങ്കെടുക്കുന്നവര്‍ക്ക് അതുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ട് ഉണ്ടാവുന്നു. പലരും അത്തരം അവസരങ്ങളില്‍ കരയുന്നത് കണ്ടിട്ടുണ്ട്. ഞാന്‍ മനസ്സിലാക്കുന്നത് ഇതാണ്, സംഗീതം എന്നത് വിദ്യുത്പ്രവാഹം പോലെയാണ്. പ്രവാഹം പെട്ടെന്ന് നിലയ്ക്കുമ്പോള്‍ അതുണ്ടാക്കുന്ന പരിവര്‍ത്തനത്തില്‍ നിന്നും പൂര്‍വ്വ സ്ഥിതിയിലേക്ക് തിരച്ചെത്താന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് കരയുന്നത്. സംഗീതം അങ്ങനെ പെട്ടെന്നു നിര്‍ത്തുന്നതിനു പിന്നില്‍ എന്തെങ്കിലും ആത്മീയകാരണങ്ങള്‍ ഉണ്ടോ എന്നെനിക്കറിയില്ല. അതുകൊണ്ടുതന്നെ ഞാന്‍ ഊഹാ പോഹങ്ങള്‍ നടത്തുന്നില്ല. തുടരെയുളള സമാസംഗീതാനുഭവങ്ങള്‍ തലച്ചോറിലെ നാഡികളില്‍ പ്രത്യേകതരത്തില്‍ പ്രവര്‍ത്തിച്ച് ആത്മീയതയിലേക്കുള്ള കുറുക്കുവഴികള്‍ പ്രദാനം ചെയ്യുന്നു എന്നും മാത്രം പറയാം. പരിചിതമായ  സംഗീതം നാഡീവ്യൂഹങ്ങള്‍ക്ക് ഉണര്‍വ്വ് നല്‍കുകയും ചെയ്യുന്നു."

 റെനിയുടെ സംഗീതാനുഭവത്തിനു മറുപടിയായി ഞങ്ങളുടെ മോഡറേറ്ററും ഹോളണ്ടുകാരനുമായ സൂഫി ഗുരു മുഹമ്മദ്  സിറാജ് ഇങ്ങനെ എഴുതി. 

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്തിലുള്ള ബെക്താഷി ദെര്‍വിഷ് ഗുല്‍ബാ ബയുടെ കുടീരം സന്ദര്‍ശിക്കുകയുണ്ടായി. അവിടെ ജനങ്ങള്‍ സൂഫി സംഗീതം ആലപിക്കുന്നതു കണ്ടു. സംഗീതത്തിലൂടെ രോഗശമനം നടത്തുന്ന ഒരു പ്രത്യേകവിഭാഗം സൂഫികളായിരുന്നു അവര്‍. കുട്ടികള്‍ക്കായുളള അവിടുത്തെ ആശുപത്രിയിലേക്ക് സംഗീതാലാപനത്തിലൂടെ രോഗശമനം നേടാനായി പോകാനായിരുന്നു അവര്‍ ബുഡാപെസ്തില്‍ എത്തിയത്. സൂഫിഗുരു ഒറൂക്ക് ഗുവെന്‍ സിനെ കുറച്ചുകഴിഞ്ഞ് ഞാന്‍ ഓസ്ട്രിയയില്‍ വെച്ചു കണ്ടു. അദ്ദേഹം എന്നോടു പറഞ്ഞതാണീ സംഭവ കഥ.