മഴക്കാലത്ത് ഇരച്ചുപൊന്തുന്ന, തടംതല്ലി പാഞ്ഞണ യുന്ന പുഴയെ പ്രതീക്ഷിച്ച് തോരാമഴയിൽ കുറ്റിപ്പുറം പാലം കടക്കുമ്പോൾ അവി ടവിടായി മാത്രം ഒഴുക്കുമാ യി, ബാക്കി വഴിയിലെല്ലാം മൺകൂന ഉയർത്തിനിർത്തി നിസ്സംഗഭാവത്തിലായിരുന്നു ഭാരതപ്പുഴ. "ആടപത്തോടിവൾ പേമഴയി- ലാകെത്തടംകുത്തി പാഞ്ഞു നിന്നു' ഇടശ്ശേരിയുടെ 'കുറ്റി പ്പുറം പാല'വും ഉരുവിട്ട് ഒരുകുടം നനവുകൊണ്ട് കുതിർന്നതു പോലുള്ള ഭാരതപ്പുഴയും പിന്നിട്ട് തിരുനാവായ ലക്ഷ്യമാക്കി നീങ്ങുമ്പോൾ, ആയുർവേദ ചികിത്സയിൽ പേരുകേട്ട ചങ്ങമ്പള്ളി കുടുംബമായി രുന്നു ലക്ഷ്യം. ആയുർവേദ ചികിത്സയിൽ തനതായ രീതികൾ പിന്തുടർന്ന് പോ രുന്നവരാണ് മാമാങ്കത്തിന്റെ പാരമ്പര്യവുമുള്ള ചങ്ങമ്പ ള്ളി കുടുംബം. അവരുടെ നാല്പത്തീരടി കളരിയിൽനി ന്നും ചങ്ങമ്പള്ളി സമ്പ്രദായ വരികൾ മുഴങ്ങിക്കേൾക്കു ന്നതായി തോന്നി:
അർബുദ ചികിത്സയിലെ പെൺപെരുമ
കാൻസർ ചികിത്സയിൽ പുതിയ രീതികളും സങ്കേതങ്ങളും അവലംബിക്കുകയാണ് ചങ്ങമ്പള്ളി കളരി പാരമ്പര്യംകൈമുതലായുള്ള ഡോ. ജന്നത്തുൾ ഫിർദൗസ് ചങ്ങമ്പള്ളി.