ഓട്ടിസവും ആയുർവേദവും, ഓട്ടിസം ഒരുരോഗമാണോ?

ഓട്ടിസത്തെ സംബന്ധിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ധാരണകളും അനുമാനങ്ങളും എത്രത്തോളം ശരിയാണ്? ആയുർവേദത്തിൽ ഓട്ടിസത്തിന് ഫലപ്രദമായ ചികിത്സയുണ്ടോ? ഈ വിഷയങ്ങളെക്കുറിച്ച് കോട്ടക്കൽ വി.പി.എസ്.വി. ആയുർവേദ കോളജ് കൗമാര ശിശുരോഗ വിഭാഗം മേധാവി ഡോ. ദിനേശ് കെ. എസ്സുമായി ഡോ .ബിന്ദു വി.രാജു നടത്തിയ അഭിമുഖം.

Image
ഡോ ദിനേശ് കെ.എസ്

ഇന്നത്തെ സമൂഹത്തിൽ നാം വ്യാപകമായി കേട്ടു വരുന്ന ഒരു രോഗമാണ് ഓട്ടിസം. ഇത്തരം ഭിന്നശേ ഷിക്കാരായ കുട്ടികളുടെ എണ്ണത്തിൽ ഇക്കാലത്ത് ഗണ്യമായ വർധനവും രേ ഖപ്പെടുത്തുന്നു. യഥാർഥ ത്തിൽ എന്താണ് ഓട്ടിസം?

ഓട്ടിസം എന്ന വാക്കിന്റെ അർത്ഥം അവനവനിസം എന്നാണ്. തന്നിലേക്ക് ത ന്നെ ഉൾവലിയുന്ന ഒരു അവസ്ഥയാണതെന്ന് പറയാം. മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്. ആ അവസ്ഥയിൽനിന്ന് മാറി ഓട്ടിസ്റ്റിക് ആവുകയെന്ന് പറഞ്ഞാൽ കുട്ടിയുടെ നാഡീവ്യവസ്ഥയിൽ പ്രശ്ന മുണ്ട് എന്നാണർഥം.ഇത് പഴയ ചിത്റഹഭ്രമമായ സ്‌കി സോഫ്രിനിയയുടെ ലക്ഷണമായാണ് കണക്കാക്കിയിരിക്കുന്നത് ഒരേ പ്രവർത്തി തന്നെ തുടർന്നുകൊണ്ടിരിക്കുന്ന അവസ്ഥ കുട്ടികളിൽ കാണാൻ തുടങ്ങിയപ്പോളാണ് ഓട്ടിസം കൂടുതൽ ശ്രെദ്ധിച്ചു തുടങ്ങിയത്. ഡയഗ്നോസ്റ്റിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്‌സ് മനുവലിൻറെ (ഡി എസ്  എം )ഓരോ വേർഷൻ ഇറങ്ങുംതോറും ഓട്ടിസ്റ്റിക്സ് ആയ ആളുകളുടെ എണ്ണം വർധിക്കുന്നതായാണ് കണ്ടുവരുന്നത്. ഡി എസ് എം-5 ഇറങ്ങിയതിനു ശേഷം അമേരിക്കയിൽ നാലപ്പത്തിയെട്ടില് ഒരാൾക്ക് ഓട്ടിസമുണ്ട് എന്നതാണ് കണ്ടെത്തൽ. ആവിശ്ശ്വസിനീയമായ ഒന്നാണിത്.  ഡയഗ്നോസിസ് രീതി ഹൈലി ഇൻ ക്ലൂസിവ് ആണ്. ഒരുപാടുപേരെ ഉൾപെടുത്താൻ കഴിയുന്ന ഈ ഡയഗ്നോസ്റ്റിക് രീതിയിൽ, അങ്ങനെ രോഗം തിരിച്ചറിയപ്പെടാത്ത ഒരുപ്പാട് ആളുകൾകൂടി കണക്കിൽ വന്നുപെട്ടിട്ടുണ്ട് എന്നതാണ് യദ്ധാർഥ്യം.

പണ്ട് കാലത്ത് അസുഖമല്ല എന്ന് വിചാരിക്കുന്ന പല അവസ്ഥകളും ഇന്ന് ഓട്ടിസമമാണോ?

നമ്മളൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത് അധികം ആരോടും മിണ്ടാതിരിക്കുന്ന ചില കുട്ടികളെ കണ്ടിട്ടില്ലേ. ചിലരാണെങ്കിൽ ഒരു കാര്യം ആവർത്തിച്ചു ചെയ്തു കൊണ്ടിരിക്കും. ചിലർ പഠിക്കാൻ പിന്നിലായിരിക്കും. ഇങ്ങനെ യുള്ള ഈ അവസ്ഥകളൊക്കെ ഇന്ന് ഓട്ടിസമാണ്. കാരണം ഇന്ന് കണ്ടുപിടിക്കാനുള്ള സംസംവിധാനങ്ങളുണ്ട്. വികസിത രാജ്യങ്ങളിലെ കണക്കെടുത്താൽ അവിടെ ഓട്ടിസം വളരെ കൂടുതലാണ്. നേരത്തെ പറഞ്ഞ കണക്കിൽ വന്ന വെത്യാസം മാത്രമല്ല. എണ്ണം കൂടിയിട്ടുണ്ട്  എന്നത് യാഥാർഥ്യം തന്നെയാണ്.