ഹൃദയഭാഷയെ ശാസ്ത്രസാങ്കേതിക വ്യാകരണഗ്രന്ഥത്തിലേക്ക് പരാവർത്തനം ചെയ്ത ഗുരുനാഥനായിരുന്നു ഡോ. എം.എസ്. വല്യത്താൻ എന്ന മാർത്താണ്ഡവർമ ശങ്കരൻ വല്യത്താൻ. വൈദ്യശാസ്ത്രരംഗത്ത് അദ്ദേഹം നൽകിയ സംഭാ വനകൾ, അനശ്വരമായി നിലനിൽക്കും. എന്റെ ജീവിതത്തെ സംബന്ധിച്ച് ലഭിച്ച അസുലഭ സൗഭാഗ്യ മായിരുന്നു ഡോ. വല്യത്താ നുമായുള്ള കൂടിക്കാഴ്ച. കൃ ത്യമായി പറഞ്ഞാൽ 2023 ഡിസംബർ 28-ാം തീയതി യാണ് മണിപ്പാലിലെ അദ്ദേ ഹത്തിന്റെ ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തുന്നത്. ജീവിത പ്രയാണത്തിൽ, അദ്ദേഹത്തിന്റെ നവതിയി ലേക്ക് ഏതാനും മാസങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. അദ്ദഹവുമായി സംസാരിച്ച് പിരിയുമ്പോൾ, അധികം വൈകാതെ ഇത്തരമൊരു ഓർമക്കുറിപ്പ് എഴുതേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല. അതു പറയാൻ പ്രത്യേക മായൊരു കാരണമുണ്ട്. തൊണ്ണൂറു വയസ്സിലെത്തി നിൽക്കുന്ന ഒരു മനുഷ്യന്റെ ആരോഗ്യ സ്ഥിതിയെ ക്കുറിച്ച് നമുക്കൊക്കെ ചില മുൻധാരണകൾ രൂപപ്പെടാറുണ്ട്. എന്നാൽ, അത്രയും ചുറുചുറുക്കും ഊർജസ്വലതയും മങ്ങാത്ത ധിഷണാശക്തിയും നമ്മെ അമ്പരിപ്പിക്കുന്നതാണ്. ഞങ്ങളുടെ മുഖാമുഖം കഴിയുമ്പോൾ ഉച്ചസമയം ഏതാണ്ട് ഒന്നൊര മണിയാ യിക്കാണും. ക്ഷമാപണ സ്വരത്തിൽ ഞാൻ അദ്ദേഹ ത്തോടു പറഞ്ഞു:
""സാർ ക്ഷമിക്കണം. സമയം വല്ലാതെ വൈകി പ്പോയിരിക്കുന്നു. ഉച്ചയൂണി ന്റെ സമയം ഞാനപഹരി ച്ചെന്ന് തോന്നുന്നു.''
എന്റെ വാക്കുകേട്ട് അദ്ദേഹം പുഞ്ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞത് ഇപ്രകാരമായിരുന്നു:
"എന്റെ കുട്ടീ, ഇതൊന്നും എനിക്കു പുതു മേയയല്ല. ഇപ്പോൾ എനിക്ക് മറ്റൊരു മീറ്റിങ്ങുണ്ട്. അതു കഴിഞ്ഞിട്ടേ ഊണു കഴിക്കു ന്നുള്ളു.''
അതുകേട്ട് എനിക്ക് അത്ഭുതമായി. ജീവിതത്തി ന്റെ സിംഹഭാഗവും പഠന ത്തിനും ഗവേഷണത്തിനും സമയം സമർപ്പിച്ച ഈ മഹാഭിഷഗ്വരൻ ഇതാ, ഈ തൊണ്ണൂറാം വയസ്സിലും ക്ഷീണമേതന്നറിയാതെ കർമനിരതനായിരിക്കുന്നു. ഡ�ോ. വല്യത്താനുമായി സംസാരിക്കുമ്പോൾ തികച്ചും കൗതുകത്തിനു വേണ്ടി ഞാനൊരു ചോദ്യം ചോദിച്ചു:
"ദീർഘായുസ്സ് എന്ന സങ്കൽപ്പത്തെ സാറിന്റെ ജീവിതവുമായി താരതമ്യം ചെയ്യാമോ?''
എന്റെ ചോദ്യത്തിലെ കുസൃതി മനസ്സിലാക്കിയ അദ്ദേഹം ശബ്ദമെടുത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു:
"ചോദ്യത്തിന്റെ ലാക്ക് എനിക്കു മനസ്സിലായി. തൊണ്ണൂറിനോടടുക്കുന്ന വല്യത്താന്റെ ആരോഗ്യ രഹസ്യം എന്താണെന്നല്ലേ അറിയേണ്ടത്, പറയാം...''
ഒന്നു നിർത്തി അദ്ദേഹ ം പറഞ്ഞു :
" പ്രത്യേകമായി ഞാനൊന്നും ചെയ്യുന്നില്ല. പരിപൂർണമായും ഞാൻ വെജിറ്റേറിയനണ്. മദ്യപാനവും പുകവലിയുമില്ല. മധു രത്തോട് നല്ല കമ്പമുണ്ട്. എന്നാൽ അത് അധികമാകാറുമില്ല . എപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുക എ ന്നത് എന്റെ ശീലമാണ്. അതിപ്പോഴുമുണ്ട്. പത് തു മണിക്ക് ഉറങ്ങും. വെളുപ്പിന് നാലു മണിക്ക് എഴുന്നേൽക്കും. എല്ലാ ദിവസവും നാലഞ്ച് കിലോമീറ്റർ നടക്കും. ഇതെല്ലാം എന്റേ തായ പ്ലാനാണ്.''
ആരായിരുന്നു ഡോ. വല്യത്താൻ ?
ഈയവസരത്തിൽ നമ്മുടെ മുന്നിലൊരു ചോദ്യമുണ്ട്: "ആരായിരുന്നു ഡോ. വല്യത്താൻ?' അതിന് ലളിതവും ഹ്രസ്വവുമായയൊരു ഉത്തരമുണ്ട്; മലയളിയുടെ കൈപ്പുണ്യം! സ്വാതന്ത്ര്യ ലബ്ധിക്കുശേഷം കേരളത്തിലെ ആരോഗ്യ രംഗം ബാലാരിഷ്ടതകളിലൂടെ ഇഴഞ്ഞൂനീങ്ങുമ്പോഴാണ് ഡോ വല്യത്താൻ തൻ്റെ കർമ്മരംഗം കേരളമാണെന്ന് തീരുമാനിക്കുന്നത് . 1951ൽ തിരുവനന്തപുരത്ത് മെഡി ക്കൽ കോളജ് സ്ഥാപിതമായ വർഷം തന്നെ അവിടുത്തെ ആദ്യ ബാച്ചു ക്കാരനായാണ് വല്യത്താൻ മെഡി ക്കൽ പഠന ം ആരംഭിച്ചത്. മെഡി ക്കൽ ബിരുദത്തിനു ശേഷം അദ്ദേഹം ഉപ രി പഠനത്തിനായി വിദേശത്തേക്കു പോയി. അതു വെറുമൊരു പോക്കായിരുന്നില്ല. അതിനെക്കുറിച്ച് ഡോ. വല്യത്താൻ ഇപ്രകാരമാണ് പറഞ്ഞത്:
"അക്കാലം ഇവിടെ എം ബിബിഎസ് കഴിഞ്ഞാൽ എം.എസ് ഇല്ലായിരുന്നു. സർജിക്കൽ ട്രെയിനിങ്ങും ഇല്ലായിരുന്നു. മദ്രാസിലും ബോംബെയിലും ഒന്നോ രണ്ടോ സീറ്റേയുള്ളു. അതാകട്ടെ കിട്ടുകയുമില്ല. അങ്ങനെയാണ് എഫ്ആർ സിഎസ് ചെയ്യാൻ ഇംഗ്ലണ്ടി ലേക്കു പോയത്.''
ഇംഗ്ലണ്ടിലും അമേരി ക്കയിലുമായി പഠനവും വിദഗ്ധ പരിശീലനവും നേടി. ലോകത്തെ ആദ്യ ത്തെ ഓപ്പൺ ഹാർട്ട് സർജറി നടത്തിയത് അമേ രിക്കയിലെ ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ജോൺ ഹെയ്ഷാം ഗിബ്ബൺ ആയിരുന്നു.
. ഫിലാഡൽഫിയയിൽ വെച്ച് ഡോ. വല്യത്താന് ജോൺ ഗിബ്ബണിന്റെ കീഴിൽ ജോലി ചെയ്യാൻ അവസരം ലഭിച്ചു. അമേരിക്കയിലെ ജോൺ ഹോപ്കിൻസിലെ പഠന കാലത്തു തന്നെ ഡോ. വല്യത്താന് കാർഡിയാക് സർജറി മനസ്സിലാക്കാൻ സാധിച്ചു.
പിന്നീട്, ലോകത്താദ്യമാ യി ഹൃദയവാൽവ് വികസി പ്പിച്ച അമേരിക്കയിലെ ഡോ. ചാൾസ് ഹഫ്ഗനലിന്റെ കീഴിലും അദ്ദേഹം പ്രവർ ത്തിച്ചു. അദ്ദേഹത്തോടൊ പ്പം ശസ്ത്രക്രിയകൾ ചെയ്തു.
മലയാളം മാടിവിളിക്കുന്നു
"നാട് വളരെ ഇഷ്ടമായി രുന്നു. നാട്ടിലെ ജീവിതം എനിക്കു വളരെ ഇഷ്ടമാ യിരുന്നു. അങ്ങനെയാണ് വിദേശത്തു നിന്നും നാട്ടിലേക്കു വരാൻ എന്നെ പ്രേരിപ്പിച്ചത്. വിദേശത്തെ അപേക്ഷിച്ച് നാട്ടിൽ ജീവിത സൗകര്യങ്ങൾ കുറവാണെങ്കിലും എന്നിൽ നിർവചിക്കാനാവാത്ത ഒരു വൈകാരിക ബന്ധം നാടിനോടുണ്ടായിരുന്നു. ഞാൻ വിദേശത്തെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുകയാണെന്ന തീരു മാനമറിയിച്ചപ്പോൾ എന്റെ കൂടെ ജോലി ചെയ്തവർ ശരിക്കും ഞെട്ടിയെന്നു തന്നെ പറയാം. അത്രയും സാധ്യതകളുള്ളൊരു പ്രദേശം ഉപേക്ഷിച്ച് കേവലം ഓണംകേറാ മൂലയായ കേരളത്തിലേക്കു ഞാൻ മടങ്ങുന്നത് അവരെ സംബന്ധിച്ച് ചിന്തിക്കാൻ പോലും സാധിക്കുമായിരുന്നില്ല. പക്ഷെ, എന്നെ സം ബന്ധിച്ച്, എന്റെയുള്ളിലെ നാടുമായുള്ള വൈകാരിക ബന്ധത്തെക്കുറിച്ച് അവർ ക്കറിയില്ലല്ലോ. എന്റെ തീരുമാനമറിഞ്ഞ് ഡോ ഹഫ്‌ഗെനൽ പറഞ്ഞത്, തീരുമാനം പരമാബദ്ധമാണ്, മടക്കയാത്രക്ക് ഒരു ടിക്കറ്റുകൂടി കരുതിക്കോളൂ എന്നാണ്.''
ആരായിരുന്നു ഡോ. വല്യത്താൻ എന്നത് അദ്ദേ ഹത്തിന്റെ മേൽക്കൊടുത്ത വാക്കുകൾ നമുക്ക് പറഞ്ഞു തരുന്നുണ്ട്. വിദേശത്തെ ജോലി ഉപേക്ഷിച്ചുവന്ന ഡോ. വല്യത്താന് പക്ഷെ നമ്മുടെ നാട്ടിൽ ജോലി കിട്ടാൻ പ്രയാസപ്പെടേണ്ടി വന്നു എന്നതാണ് ഏറ്റവും വലിയ വിര�ോധാഭാസം. അങ്ങനെയാണ് അന്നത്തെ മുഖ്യമന്ത്രി സി. അച്യുതമേ നോന്റെ നിർദേശപ്രകാരം ലോകത്തിലെ പ്രശസ്ത മായ സ്ഥാപനത്തിന് അദ്ദേഹം ബീജാവാപം നൽകുന്നത്. അതായിരുന്നു, ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്.
ഗവേഷണത്തിന്റെ മാതൃക
പ്രാചീന ഇന്ത്യയുടെ ചരി ത്രത്തിൽ, സുശ്രുതന്റെയും ചരകന്റെയും വാഗ്ഭടന്റെയും സംഭാവനകളെ പുകഴ്ത്തു കയല്ലാതെ, മോഡേൺ മെ ഡിസിനിൽ കാര്യമായൊരു സംഭാവനയും നമ്മുടേതി ല്ലെന്ന ആലോചന വല്യ ത്താനെ അലട്ടിക്കൊണ്ടിരുന്നു. "നമ്മുടെ ഡോക്ടർമാർ മിടുക്കരാണ്. ലോകത്തിന്റെ പല ഭാഗത്തും ഇന്ത്യക്കാ രായ ഡോക്ടർമാർ സേവനമനുഷ്ഠിക്കുന്നു.'
ഇതൊക്കെയാണെങ്കിലും മോഡേൺ മെഡിസി നിൽ ഇന്ത്യൻ സംഭാവന ശൂന്യമായിരിക്കുന്നതെന്തു കൊണ്ട് എന്നാണ് വല്യ ത്താൻ ആലോചിച്ചത്. ആ ആലോചനയുടെ ഭവ്യമായ പരിപൂർത്തിയായിരുന്നു ചിലവു കുറഞ്ഞ ഹൃദയ വാൽവിന്റെ കണ്ടുപിടിത്തം. ഈ കണ്ടെത്തലിനു പിന്നിൽ ധിഷണാപരമായ ഒരു വെല്ലുവിളിയുമുണ്ടായിരുന്നു. നൊബേൽ പുര സ്കർത്താവും അമേരിക്കൻ പൗരനുമായ ഡോ. ഷോക് ലീ ഒരിക്കൽ ഇപ്രകാരം ഒരു പ്രസ്താവന നടത്തി:
"ഗ്രൗണ്ട് ബ്രേക്കിംഗ് അഥവാ എല്ലാത്തിനേയും മാറ്റി മറിക്കുന്ന പ്രക്രിയകൾ കണ്ടു പിടിക്കാൻ വെള്ളക്കാർക്ക് മാത്രമേ സാധിക്കുകയുള്ളു!'
ഷോക്ലീയുടെ പ്രസ്താവനയിലെ വംശീയവും സങ്കുചിതവുമായ ആശയ ത്തിനെതിരെ നീന്താൻ തീരുമാനിച്ചതിന്റെ ഫലമാണ് ശ്രീചിത്ര ഹൃദയവാൽവ്. വിദേശത്തെ ജോലി ഉപേക്ഷിച്ച് മലയാള മണ്ണിൽ സ്ഥിരതാമസമാക്കാനുറച്ച വല്യത്താൻ, മുഖ്യമന്ത്രി അച്യുതമേനോന്റെ അഭ്യർഥന പ്രകാരം 1974ലാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറായി ചുമതലയേൽക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള ഒരു ആശുപത്രിയായിരുന്നു ഡോ. വല്യത്താന്റെ ഭാവനയിലുണ്ടായിരുന്നത്.
ഹൃദയഭാഷയെ മാറോടു ചേർത്തണയ്ക്കുന്ന വല്യ ത്താന്റെ മനസ്സിൽ ചിലവു കുറഞ്ഞ ഹൃദയ വാൽവ് നിർമിക്കാനുള്ള ആശയമുടലെടുത്തു. അതിനുവേണ്ടി യുള്ള പ്രവർത്തനം ആരം ഭിച്ചു. എന്നാൽ, നമ്മുടെ നാടിന്റെ പ്രത്യേകതയോ എന്തോ, വൈദ്യരംഗത്തു നിന്നും ആശാവഹമായ പ്രതികരണമായിരുന്നില്ല ലഭിച്ചത്. കളിയാക്കലും പരിഹാസവുമായിരുന്നു ഏറെയും. എന്നാൽ, ഹൃദയ വാൽവിന്റെ കണ്ടുപിടിത്തത്തിന് തനിക്ക് ഏറെ സഹായവും പ്രോത്സാഹ നവും നൽകിയത്, ഇവിടുത്തെ എൻജീനിയർമാരും ശാസ്ത്രജ്ഞരുമാണെന്ന് അദ്ദേഹം ഹൃദയപൂർവം സ്മരിക്കുന്നു.
ഹൃദയ വാൽവിന്റെ കണ്ടുപിടിത്തം തുടർച്ചയാ യി ഏഴുവർഷം പരാജയ പ്പെട്ടു. വിമർശനങ്ങളുടെ ശരവർഷം വല്യത്താനുനേ രെ പാഞ്ഞടുത്തു. സഹപ്രവർത്തകരിൽ നിരാശ വളർന്നു. ബാഹ്യമായ വൈതരണികളെ തരിമ്പും വക വെയ്ക്കാതെ അദ്ദേഹം തന്റെ ഗവേഷണങ്ങളിൽ മുഴുകി. പുറത്തുള്ളവർ പഴി പറയുമ്പോഴും മുഖ്യമന്ത്രി അച്യു തമേനോന്റെ ഹൃദയൈക്യം ഡോ. വല്യത്താന് ഊർജം നൽകി. നിരവധി തിരുത്തലുകളോടെ ചെലവു കുറഞ്ഞ ഹൃദയവാൽവ് ഒടുവിൽ ഡോ. വല്യത്താൻ സാക്ഷാത്കരിക്കുക തന്നെ ചെയ്തു. അതിന് ശ്രീചിത്ര വാൽവ് എന്ന് നാമകരണ വും ചെയ്തു. 1990ൽ ഈ വാൽവ് രോഗികളിൽ പ്രവർ ത്തിപ്പിച്ചു തുടങ്ങി. പിന്നീട് ടിടികെ കമ്പനിയുമായി വാൽവ് നിർമാണത്തിന്റെ കരാറൊപ്പിട്ടു. അന്ന് നമ്മുടെ നാട്ടിലേക്ക് ഇറക്കു മതി ചെയ്യുന്ന വാൽവിന്റെ മൂന്നിലൊന്നു വിലയായി രുന്നു ശ്രീചിത്ര വാൽവിന്. കൃത്യം പറഞ്ഞാൽ 15,000 രൂപ!
ആയുർവേദത്തിലേക്ക്
മോഡേൺ മെഡിസിൻ, ആയുർവേദത്തെ കപടശാ സ്ത്രമെന്നു വിളിക്കുന്ന കാലത്തായിരുന്നു ഡോ വല്യ ത്താൻ ആയുർവേദത്തെ പഠിക്കാൻ മുന്നിട്ടിറങ്ങിയത്. മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷന്റെ ആദ്യ വൈസ് ചാൻസ ലറായിരിക്കെ തന്നെ ആയുർവേദത്തെ പഠിക്കാൻ വല്യത്താന്റെ മനസ്സ് വെമ്പി യിരുന്നു. അതിന്റെ ഭാഗമാ യാണ് ഡോ വല്യത്താൻ ചരകസംഹിത പഠിക്കാൻ തുടങ്ങുന്നത്. ഇതിന് അദ്ദേ ഹത്തിന് വഴികാട്ടിയായത് ആയുർവേദ വിശാരദനായ രാഘവൻ തിരുമുൽപ്പാടും. ഇതിനെക്കുറിച്ച് ഡോ. വല്യത്താൻ പറഞ്ഞത് ഇപ്രകാരമാണ്:
"സവിശേഷമായി മനസ്സി ലാക്കേണ്ട വസ്തുത, ഞാൻ ആയുർവേദം പഠിക്കാനാണ് രാഘവൻ തിരുമൽപ്പാടിനെ സമീപിച്ചത്; ചികിത്സയ്ക്കല്ല. ആയുർവേദ ദർശനങ്ങൾ ഒരുപാടെന്നെ ആകർഷിച്ചിരുന്നു. ശോധന, വാതപ്ര കൃതി, കാലാനുസൃതമായി ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഋതുചര്യ തുടങ്ങിയവ.
''ഡോ. വല്യത്താന്റെ ഈ പരിശ്രമംകൊണ്ട് ലോകത്തിനു ലഭിച്ചത് മൂന്ന് അമൂല്യ ഗ്രന്ഥങ്ങളാണ്. ദ ലെഗസി ഓഫ് ചരക, ദ ലെഗസി ഓഫ് സുശ്രുത, ദ ലെഗസി ഓഫ് വാഗ്ഭട എന്നീ ഇംഗ്ലീഷ് പുനരാ ഖ്യാനങ്ങൾ വരുംതലമുറയ്ക്ക് വല്യത്താനിൽ നിന്നും ലഭിച്ച അമൃതോപമമായ സമ്മാനങ്ങളാണ്.
2005ൽ രാജ്യം ഡോ. വല്യത്താന് പത്മവിഭൂഷൺ നൽകി ആദരിച്ചു. പ്രാതഃസ്മരണീയമായ ഹൃദയത്തിനുടമയായ ഡോ എം.എസ്. വല്യത്താന് ഹൃദയാഞ്ജലി നേരുന്നു. ഒപ്പം, കർമയോഗിയായ അദ്ദേഹം തുടങ്ങിവെച്ച ഗവേഷണ നിരീക്ഷണങ്ങൾ പൂർത്തിയാക്കാൻ പുതുതലമുറ ശ്രമിക്കുമെന്നും പ്രത്യാശിക്കാം.