ഡോ.പി.കെ.വാര്യര്‍, വിശ്വാസങ്ങളും പ്രമാണങ്ങളും

വൈദ്യകുലപതിയും ദീര്‍ഘകാലം കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ അമരക്കാരനുമായിരുന്ന പി.കെ.വാര്യരെ ഓര്‍മിക്കുന്നു.

Image
caption

പി.കെ.വാര്യര്‍ എന്ന പേരു കേട്ടാല്‍ പലര്‍ക്കും പല കാര്യങ്ങളാണ് മനസ്സില്‍ ആദ്യം തെളിയുക. കുടുംബം, വൈദ്യം, കച്ചവടം, രാഷ്ട്രീയം, വിദ്യാഭ്യാസം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിഷയങ്ങളിലൂടെ ആ പട്ടിക നീണ്ടു പോകുന്നു. മേല്‍പ്പറഞ്ഞ മേഖലകളിലെ അദ്ദേഹത്തിന്‍റെ നില പാടുകളും അനുഭവങ്ങളുമെല്ലാം ലേഖനങ്ങളിലൂടെയും അഭിമുഖ ങ്ങളിലൂടെയും ജീവചരിത്രത്തിലൂടെയും മിക്കവര്‍ക്കും സുപരിചിതമാണ്.

ഏതൊരു വ്യക്തിയ്ക്കും അവരവരുടേതായ വിശ്വാസങ്ങളും പ്രമാണങ്ങളും ഉണ്ടാവും. എന്‍റെ അച്ഛച്ഛനായ ഡോ.പി.കെ.വാര്യര്‍ക്കും ഉണ്ടായിരുന്നു, ആരും പരാമര്‍ശിയ്ക്കാത്തതും പകര്‍ത്താന്‍ ഏറെ പ്രയാസപ്പെടുന്നതുമായ ചില വിശ്വാസങ്ങളുംപ്രമാണങ്ങളും.

ചികിത്സയുടെ ദൃഷ്ടാന്തം

ആയുര്‍വേദ ശാസ്ത്രത്തില്‍ ആചാര്യന്മാര്‍ ചില രോഗങ്ങള്‍ അസാധ്യം എന്ന് കല്‍പ്പിച്ചിട്ടുണ്ട്. പക്ഷേ അച്ഛച്ഛന് ആ നയം സ്വീകാര്യമായിരുന്നില്ല. അദ്ദേഹത്തിന്‍റെ അടുത്ത് മേല്‍പ്പറഞ്ഞ 'ശാസ്ത്രത്തില്‍ അവ ഗാഹവും ഈശ്വരാധീനവും
ഉണ്ടെങ്കില്‍ അസാധ്യമായ രോഗവും മാറും'

ശ്രേണിയില്‍പ്പെട്ട രോഗികള്‍ വന്നാല്‍ 'നോക്ക്യോക്ക' എന്ന് പറഞ്ഞ് ചികിത്സ നിശ്ചയിക്കുകയും, ആ രോഗത്തെ കുപ്പായത്തില്‍ ഒട്ടിയ ചെറിയ കടലാടിയെപ്പോലെ നുള്ളിയെടുത്ത് കളയുന്നതും പലപ്പോഴും അത്ഭുതത്തോടെ നിരീക്ഷിച്ചിട്ടുണ്ട്.

അതുകൊണ്ട് അദ്ദേഹം ആചാര്യരെ തിരുത്തി എന്നല്ല. 'ശാസ്ത്രത്തില്‍ അവഗാഹവും ഈശ്വരാധീനവും ഉണ്ടെങ്കില്‍ അസാധ്യമായ രോഗവും മാറും' എന്ന പ്രമാണത്തിന് ചില ദൃഷ്ടാന്തങ്ങള്‍ കൂടി വിളക്കിച്ചേര്‍ത്തു എന്ന്സാരം.