സന്താന സൗഭാഗ്യത്തിന്റെ നാട്ടുവൈദ്യം

ആദികാവ്യമായ വാല്മീകി രാമായണം മുതൽ മക്കളില്ലാത്ത മനുഷ്യന്റെ കൊടിയ ദുഃഖഗാഥകൾ നാം കേട്ടുവരുന്നു. ആധുനിക ലോകത്ത് കുടുംബത്തിൻറെ 'ഇമ്പ'ത്തിന് ഭംഗം വരുത്തുന്നു പുത്രദുഃഖം. നാട്ടുവൈദ്യത്തിൻറെ പരമ്പരാഗത അറിവിലൂടെ പാലക്കാട് ജില്ലയിൽ ആലത്തൂരിനടുത്തുള്ള പാടൂർ ഗ്രാമത്തിലെ 'പൊന്നൻ പൂശാരി മെമ്മോറിയൽ വന്ധ്യതാ ചികിത്സാലയം' നൂറുകണക്കിന് ദമ്പതികളുടെ പുത്രദുഃഖത്തെ ശമിപ്പിച്ചിരിക്കുന്നു എന്നത് കെട്ടുകഥയല്ല. വന്ധ്യതാ ചികിത്സയെക്കുറിച്ചും പാരമ്പര്യത്തിന്റെ ഊർജത്തെക്കുറിച്ചും പുതിയ തലമുറയിലെ വൈദ്യനായ നാട്ടുവൈദ്യരത്നം നിഷികാന്ത് പാടൂർ സംസാരിക്കുന്നു.

Image
നാട്ടുവൈദ്യരത്നം നിഷികാന്ത് പാടൂർ

നിഷികാന്ത് പാടൂർ: ഞങ്ങളുടെ കുടുംബത്തിൽ ഒൻപതു തലമുറകൾക്കു മുൻപ് 'പൊന്നൻ പൂശാരി' എന്ന പിതാമഹൻ ജീവിച്ചി രുന്നു. അദ്ദേഹത്തിലൂടെ യാണ് ഇവിടെ വന്ധ്യതാ ചികിത്സ തുടങ്ങുന്നത്. കുട്ടികളില്ലാതെ ദുഃഖിച്ച പൊന്നൻ പൂശാരിക്ക് ഒരു ജൈന സന്ന്യാസിയിൽ നിന്നാണ് ഈ അത്ഭുത മരു ന്നുകളുടെ അറിവു ലഭിച്ചത്. അത് സ്വയം പരീക്ഷിച്ച അദ്ദേഹത്തിന് സന്താന സൗഭാഗ്യം ലഭിച്ചു. പരിപാ വനമായ ഈ അറിവിനെ അദ്ദേഹം തന്നിൽ ഒതുക്കി നിർത്തിയില്ല. സന്താന ദുഃഖം അനുഭവിക്കുന്ന ധാരാളം പേർക്ക് അദ്ദേഹം