ഞാൻ പഠിച്ചത് തൃത്താല യു.പി. സ്കൂളിലാണ്. എട്ടാം ക്ലാസ് വരെ മാത്രേ പഠിക്കാൻ കഴിഞ്ഞുള്ളു. പിന്നെ യോഗംണ്ടായീല. എട്ടാം ക്ലാസില് മദ്രാസ് ഗവ ണ്മന്റിന്റെ പരീക്ഷയാണ്. ഇ.എസ്.എൽ.സി എന്നാ ണതിന്റെ പേര്. ഇംഗ്ലീഷിന് അപ്പുണ്ണി മേനോൻ എന്ന മാഷാണ്. അന്ന് ഇംഗ്ലീഷ് വിഷയത്തിന് പരീക്ഷ എഴുതിയില്ലെങ്കിലും സർട്ടി ഫിക്കറ്റ് ലഭിക്കും. എനിക്ക് ഇംഗ്ലീഷ് പരീക്ഷയും എഴുതണമെന്ന് കലശലായ ആഗ്രഹം. ഞാൻ അപ്പുണ്ണി മാഷെ കണ്ട് പറഞ്ഞു:
''എനിക്ക് ഇംഗ്ലീഷും എഴുതണംന്ന്ണ്ട്. മാഷ് അനുവദിച്ചാൽ...''
എന്നെ അടിമുടി നോക്കി മാഷ് പറഞ്ഞു:
''ഉവ്വോ! നന്നായി. സ്വല്പം ബുദ്ധിമുട്ടൊക്കെ ണ്ടാവും സാരംല്ല. നന്നായി പരിശ്രമി ച്ചാ മതി...''
ഒന്നൂടി തറപ്പിച്ച് അപ്പു ണ്ണി മാഷ് പറഞ്ഞു: ''...
പരിശ്രമം മതി.''
അങ്ങനെ എന്നെ അനു ഗ്രഹിച്ചു.
ദൈവാധീനം. ഞാൻ ഇംഗ്ലീഷിനും പാസ്സായി. അന്ന് നാല്പത്തഞ്ച് മാർക്കാ ണ് ഇംഗ്ലീഷിന് കിട്ടിയത്. 1951ലാണ് ഈ സംഭവം എന്നോർക്കണം. അതോടു കൂടി പഠിപ്പ് അവസാനിച്ചു. അതിനു കാരണംണ്ടായി രുന്നു. നടന്നു പോകാൻ പാകത്തിന് അടുത്തൊന്നും ഹൈസ്കൂളുണ്ടായിരുന്നില്ല. തൃത്താലയില്ല. കൂറ്റനാടില്ല. മേഴത്തൂരില്ല. അതു പറഞ്ഞപ്പഴാ ഓർമ വരണത്. മേഴത്തൂരിൽ ഹൈസ്കൂളുണ്ടാക്കിയത് ഞാനാ. മേഴത്തൂരിൽ ഹൈസ്കൂൾ വേണമെന്ന് സർക്കാരിൽ സമ്മർദ്ദം ചെലുത്തി. സർക്കാർ എഗ്രിമെന്റ് വെച്ചു. ഒരേക്കർ സ്ഥലവും 80/20ൽ ഒരു ബിൽ ഡിങ്ങും ഉണ്ടാ ക്കി ക്കൊട ു ക്ക ണ ം. ഞ ാ നതേറ്റു. അങ്ങനെ ഹൈസ്കൂളുണ്ടാ ക്കി. എനിക്കെന്തായാലും ഹൈസ്കൂളിൽ പഠിക് കാൻ പറ്റീ ലാലോ. വരുന്ന തലമുറ യ്‌ക്കെങ്കിലും ഹൈസ്കൂൾ പഠനം സാധ്യമാക്കാൻ വേണ്ടിയായിരുന്നു എ ന്റെ പരിശ്രമം 1981ലവണം ഹൈസ്കൂൾ തുടങ്ങിയത്. ഹൈസ്കൂളി ന്റെ പണി പൂർത്തിയാകാറായപ്പോൾ അതിന് വി. ടി ഭട്ടതി രിപ്പാട് മെമ്മോറിയൽ ഹൈസ്കൂൾ എന്ന് പേരിടണമെന്ന് ഒരു വിഭാഗക്കാർ ആവ ശ്യമുന്നയിച്ചു.