അതിശയ വൈദ്യന്‍ ഇട്ടി അച്ചുതന്‍

345 വര്‍ഷങ്ങള്‍ക്കപ്പുറം 1678 മുതല്‍ നെതര്‍ലാന്‍ഡിലെ ആസ്റ്റംര്‍ഡാമില്‍ നിന്ന് 12 വാല്യങ്ങളായി ഒരു സസ്യശാസ്ത്ര ഗ്രന്ഥസമുച്ചയം പുറത്തിറങ്ങി. അതിന്‍റെ പേരാണ് 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' അഥവാ'മലാറിലെ സസ്യാരാമം.' വിസ്മയത്തിന്‍റെ പര്യായമെന്നോണമാണ് ഈ ഗ്രന്ഥനിര്‍മിതി. മലയാളക്കരയിലെ സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ആദ്യകൃതിയായും മലയാള ഭാഷയില്‍ അച്ചടിക്കപ്പെട്ട ആദ്യ കൃതിയായുംഹോര്‍ത്തൂസ് മലാറിക്കൂസ് ചരിത്രത്തില്‍ സ്ഥാനം നേടുന്നു. ഈ ഗ്രന്ഥത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മലയാളിയും അസാമാന്യനുമായൊരു ധിഷണാശാലിയുണ്ടായിരുന്നു; അദ്ദേഹത്തിന്‍റെ പേരാണ് കൊല്ലാട്ട്ഇട്ടി അച്ചുതന്‍.

Image
ആര്‍ട്ടിസ്റ്റ്ബാലന്‍ രൂപകല്പന ചെയ്ത ഇട്ടി അച്ചുതന്‍ വൈദ്യര്‍.

സസ്യാരാമമായ കേരളത്തിലെ വയലേലകളിലും കായലോരങ്ങളിലും ഗ്രാമമൂലകളിലും വളരുന്ന 740 സസ്യങ്ങളുടെ ചിത്രങ്ങളും അവയെപ്പറ്റിയുള്ള വിവരണങ്ങളും ഹോര്‍ത്തൂസ്മ ലാറിക്കൂസിന്‍റെ പ്രത്യേകതയാണ്. പഠനവിധേയമായസസ്യത്തിന്‍റെ ചിത്രം ആദ്യപേജിലും വിവരണങ്ങള്‍ മറുപുറങ്ങളിലുമായാണ് മുദ്രണം ചെയ്തിരിക്കുന്നത്. ചിത്രത്തോടൊപ്പം മലയാളം, അറബിക്, ലാറ്റിന്‍, സംസ്കൃതം എന്നീ നാലു ഭാഷകളില്‍ ഓരോന്നിന്‍റെയും പേരുവിവരം രേഖപ്പെടുത്തിയിരിക്കുന്നു.വിവരണം സമ്പൂര്‍ണമായും ലത്തീന്‍ ഭാഷയിലാണ്. 14 ഇഞ്ച്നീളവും എട്ടര ഇഞ്ച് വീതിയുമുള്ള വലിയ പേപ്പറുകളിലാണ്ഓരോ പേജും അച്ചടിച്ചിരിക്കുന്നത്.

 

സസ്യശാസ്ത്ര ചരിത്രത്തിലെ ശുക്രനക്ഷത്രം

ഹോളണ്ടിന്‍റെ തലസ്ഥാന നഗരിയായ ആംസ്റ്റര്‍ഡാമില്‍ 1678-ലാണ് ഹോര്‍ത്തൂസ് മലബാറിക്കൂസിന്‍റെ ഒന്നാം വാല്യം മുദ്രണം ചെയ്തത്. 1693-ല്‍ പന്ത്രണ്ടാം വാല്യം പ്രകാശിതമായതോടു കൂടി അതിന്‍റെ അച്ചടിപൂര്‍ത്തിയായി. പന്ത്രണ്ടു വാല്യങ്ങളിലുമായി 1616 പേജുകളാണ്ഗ്രന്ഥത്തിലുള്ളത്. സസ്യശാസ്ത്ര നഭസ്സില്‍ ഒരു ശുക്രനക്ഷത്രം ഉദിച്ചുയര്‍ന്നു എന്ന് അക്കാലത്തെ ശാസ്ത്രകാരന്മാര്‍ ഈ ബൃഹത്ഗ്രന്ഥത്തെ വാഴ്ത്തി. ആധുനിക സസ്യശാസ്ത്രത്തിന്‍റെ പിതാവെന്ന അപരനാമത്താല്‍ അറിയപ്പെടുന്ന ലിന്നീസ് ഈ ഗ്രന്ഥത്തിന്‍റെ പ്രാധാന്യത്തെ തന്‍റെ പ്രബന്ധങ്ങളിലും പ്രസംഗങ്ങളിലും വാനോളം പുകഴ്ത്തി. ലോകത്തില്‍ അന്നോളം ഉണ്ടായിട്ടുള്ള ആധികാരികവും അമൂല്യവുമായ സസ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ വാന്‍ റീഡിന്‍റെ ഹോര്‍ത്തൂസും ഡില്ലെ യിനസിന്‍റെ ഹോര്‍ത്തൂസ് ഹെര്‍ത്താമെന്‍സിസും ആണെന്ന് അദ്ദേഹംരേഖപ്പെടുത്തി.