മാക്രോബയോട്ടിക്സ് എന്ന ആഹാരോര്‍ജശാസ്ത്രം

Image

ഓരോ അവയവവും ശരിയായി പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം ആഹാരത്തിലൂടെ നമുക്കു കണ്ടെത്താന്‍ കഴിയും. എല്ലാ രോഗങ്ങളുടെയും മൂലകാരണം ആഹാരമാണ്. ഔഷധവും ആഹാരം തന്നെയാണ്. ആഹാരത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി അനേകായിരം വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ മനുഷ്യര്‍ മനസ്സിലാക്കിയിരുന്നു.

ഇന്ത്യയിലെ ഉപനിഷത്തുകളിലൊന്നാണ് തൈത്തീരിയോപനിഷത്ത.് അതിലെ ഭൃഗുവല്ലി എന്ന 
അധ്യായത്തില്‍ ഇങ്ങനെയൊരു മന്ത്രഭാഗമുണ്ട്:

'അന്നം ബ്രഹ്മേതിവ്യജാനാത് അന്നാദ്ധ്യേവ ഖല്വിമാനി ഭൂതാനി ജായന്തേ അന്നേന ജാതാനി ജീവന്തി അന്നം പ്രയന്ത്യഭിസംവിശന്തീതി'

ഈ മന്ത്രത്തിന്‍റെ അര്‍ഥം ഏതാണ്ട് ഇങ്ങനെയാണ്:

എല്ലാം അന്നമാണ് എന്നു മനസ്സിലായി. എല്ലാ ജീവജാലങ്ങളും ജനിക്കുന്നത് അന്നത്തില്‍ നിന്നാണ്. ജനിച്ചവയെല്ലാം ജീവന്‍ നിലനിര്‍ത്തുന്നതും അന്നം കൊണ്ടു തന്നെ. അവസാനം അവയെല്ലാം അന്നം തന്നെയായി മാറുകയും ചെയ്യുന്നു.

 നമ്മുടെ നാട്ടില്‍ ഒരമ്പതു വര്‍ഷം മുമ്പു വരെ ഉണ്ടായിരുന്ന ആഹാര ക്രമം, കഞ്ഞിയും പയറും പച്ചക്കറികളും പഴങ്ങളുമായിരുന്നു. ധാന്യങ്ങള്‍ അരച്ചുണ്ടാക്കുന്ന ദോശ, ഇഡ്ഡലി മുതലായവയും നാം കഴിച്ചിരുന്നു. പാല്‍, പഞ്ചസാര, മാംസം, മത്സ്യം, മുട്ട, ധാന്യപ്പൊടികളുപയോഗിച്ചുണ്ടാക്കുന്ന ആഹാര സാധനങ്ങള്‍ മുതലായവയുടെ 
അളവു വളരെ കുറവായിരുന്നു. ഇപ്പോഴത്തെ ഫാസ്റ്റ് ഫുഡ്ഡുകളെയും ഷകാഹാരങ്ങളെ അപേക്ഷിച്ച് ആരോഗ്യകരവും ശാസ്ത്രീയവുമായ ആഹാരമായിരുന്നു അത്.


" ഡോക്ടര്‍ ബാബു വേദിയില്‍ വച്ച് ഇത്രയും മാത്രമേ പറഞ്ഞുള്ളു. എല്ലാവരെയും ആകെ ഒരു ചിന്താക്കുഴപ്പത്തിലാക്കിയിട്ട് അദ്ദേഹം വേദിയില്‍ നിന്നു സദസ്സിലേക്കു വന്നു. സദസ്സില്‍ മുന്‍ നിരയില്‍ത്തന്നെ ഒരു സ്ത്രീ ഇരുന്നിരുന്നു. അതു ബാബുവിന്‍റെ ഭാര്യ തന്നെയാവുമെന്ന് സബീനയ്ക്കു തോന്നി. സെമിനാര്‍ കഴിഞ്ഞപ്പോള്‍ സബീന ആ സ്ത്രീയോടു ചോദിച്ചു:


"ഡോക്ടര്‍ ബാബുവിന്‍റെ...?

""സംശയിക്കേണ്ട. ഭാര്യതന്നെ. എന്‍റെ പേര് കുമാരി. റാഫിമാഷിന്‍റെ മൃതസംസ്കാരത്തിനു ഞാനും വന്നിരുന്നു. അന്നേ നിങ്ങളെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. പേര് സബീന എന്നാണ്, അല്ലേ?"


കുമാരിയുടെ ശ്രദ്ധ അന്നു തന്നില്‍ പതിയാന്‍ എന്തായിരു ന്നു കാരണം എന്നു സബീന ചിന്തിച്ചുകൊണ്ടിരിക്കെ ഡോക്ടര്‍ ബാബു പറഞ്ഞു:

"റാഫി നിങ്ങളെപ്പറ്റി ധാരാളം പറഞ്ഞു കേട്ടിട്ടുണ്ട്. നിങ്ങളെ പരിചയപ്പെടണമെന്ന് ആഗ്രഹിച്ചിരിക്കെയാണ് അദ്ദേഹം ഞങ്ങളോട് അകന്നത്."


"അന്ന് റാഫിമാഷിന്‍റെ മൃതദേഹത്തില്‍ ഡോക്ടര്‍ കെട്ടിപ്പിടി പൊട്ടിക്കരഞ്ഞപ്പോള്‍ പറഞ്ഞ വാക്കുകള്‍ ഞങ്ങളും ശ്രദ്ധിച്ചിരുന്നു. നിങ്ങളാരാണെന്ന് അന്വേഷിച്ചപ്പോള്‍ ആര്‍ക്കും അറിയാമായിരുന്നില്ല." സലിം പറഞ്ഞു.


 "കോളേജില്‍ പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ എന്‍റെ ഏറ്റവും അടുത്ത കൂട്ടുകാരനായിരുന്നു റാഫി.

""റാഫി മാഷ് ഡോക്ടറുമായി അകലാന്‍ എന്തായിരുന്നു കാരണം?"


"പച്ചിലകളും പച്ചവെള്ളവും മുഖ്യ ആഹാരമാക്കിയതിനെത്തുടര്‍ന്ന് എന്‍റെ ക്യാന്‍സര്‍ പോയി എന്നതു സത്യമാണ്. എന്നാല്‍ ആ ആഹാരക്രമത്തിന്‍റെ ഫലമാണോ അത് എന്ന ചോദ്യത്തിന് ഞാന്‍ ചികിത്സിച്ച ക്യാന്‍സര്‍ രോഗികളോരോരുത്തരുടെയും അനുഭവം നല്കിയ മറുപടി 'അല്ല' എന്നായിരുന്നു. അതിനിടെ ഡോക്ടര്‍ ജോര്‍ജ് ഡേവിഡുമായി ബന്ധപ്പെടാന്‍ കഴിഞ്ഞു. അപ്പോള്‍ പ്രാര്‍ഥന കൊണ്ടും മറ്റും രോഗം പോകാറുള്ളതുപോലെയുള്ള ഒന്നാണ് എനിക്കുണ്ടായ രോഗശാന്തി എന്ന് എനിക്കു തോന്നി. ശരീരത്തിലെ തലച്ചോറും മനസ്സും തമ്മിലുള്ള ബന്ധത്തിന്‍റെ അടിസ്ഥാനത്തിലേ എന്‍റെ രോഗശാന്തി വിശദീകരിക്കാനാവൂ."


"തലച്ചോറും മനസ്സും തമ്മിലുള്ള ബന്ധമെന്താണ്?"


 "മനസ്സിലെ വികാരവിചാര ഭാവനകളോടൊപ്പം നമ്മുടെ തലച്ചോറില്‍ ഒത്തിരി രാസവൈദ്യുത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. സദ്വിചാരങ്ങളും ശുഭാപ്തി വിശ്വാസവും ഉണ്ടാകുമ്പോള്‍ നമ്മുടെ ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി കൂടുതല്‍ ശക്തമാകാറുണ്ട്. ആ പ്രവര്‍ത്തനമെങ്ങനെയാണെന്ന് നമുക്കാര്‍ക്കും ശരിയായ തിട്ടമില്ല. എങ്കിലും മരണത്തെ ശാന്തമായി നേരിടാന്‍ ഞാന്‍ തയ്യാറായപ്പോഴുണ്ടായ ശരീരത്തിന്‍റെ പ്രതിപ്രവര്‍ത്തനം മൂലമാണ് എന്‍റെ രോഗം പോയതെന്നാണ് ഞാന്‍ ഇപ്പോള്‍ കരുതുന്നത്. ഏതായാലും ഞാനിങ്ങനെ പറഞ്ഞതും പ്രകൃതിജീവനത്തിലെ ആഹാരക്രമവും ചികിത്സാരീതിയും ശരിയല്ലെന്നു പറഞ്ഞതും റാഫിമാഷിന് ഉള്‍ക്കൊള്ളാനായില്ല."

 

"അതിന്‍റെ പേരില്‍ റാഫിമാഷ് നിങ്ങളോടു പിണങ്ങി എന്നാണോ പറയുന്നത്?"

"ഞാന്‍ മാക്രോബയോട്ടിക് രോഗനിര്‍ണയം പഠിച്ചു തുടങ്ങിയ കാലമായിരുന്നു അത്. ശരീരത്തില്‍ പ്രത്യേകിച്ച് മുഖത്തു കാണാറുള്ള ചില ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മുടെ ഉള്ളിലെ ഏതവയവങ്ങളൊക്കെ രോഗബാധിതമാണെന്ന് പറയാന്‍ കഴിയും എന്നു പഠിച്ചു കൊണ്ടിരുന്ന കാലം. റാഫിയുടെ കണ്‍പോളകളുടെ താഴെയായി കണ്ട നീര്‍ക്കെട്ടിന്‍റെ അടിസ്ഥാനത്തില്‍ റാഫിയുടെ കിഡ്നികള്‍ക്ക് കാര്യമായ ചില പ്രശ്നങ്ങളുണ്ടെന്ന് ഞാന്‍ പറഞ്ഞു. അവന്‍ സമ്മതിച്ചു തന്നില്ല. ദിവസം എട്ടു ലിറ്റര്‍ വെള്ളം കുടിക്കുകയും 
നല്ല അളവില്‍ മൂത്ര വിസര്‍ജനം നടത്തുകയും ചെയ്യുന്ന എനിക്കോ, വൃക്കരോഗം എന്ന മറുചോദ്യമായിരുന്നു അവന്‍റെ മറുപടി. ഞാന്‍ അപ്പോള്‍ ചോദിച്ചു, കൂടുതല്‍ വെള്ളം കുടിച്ചാല്‍ വൃക്കളുടെ പ്രവര്‍ത്തനവും കൂടുമല്ലോ. അവയ്ക്കും വിശ്രമം വേണ്ടേ? വെള്ളം കൂടുതല്‍ കുടിക്കുന്നതും ഫലാഹാരം കൂടുതല്‍ കഴിക്കുന്നതും തുടര്‍ന്നാല്‍ ഈ വൃക്കരോഗത്തില്‍ നിന്നു ഹൃദ്രോഗമുണ്ടാകാനിടയുണ്ട് എന്ന് എന്‍റെ പരിമിതമായ മാക്രോബയോട്ടിക് വിജ്ഞാനം വച്ച് ഞാനപ്പോള്‍ പറയുകയും ചെയ്തു. എന്‍റെ വാക്കുകള്‍ റാഫി ഒരു വെല്ലുവിളിയായെടുത്തു. പ്രകൃതിജീവനത്തിലൂടെ ക്യാന്‍സര്‍ ഭേദമായിട്ടും നന്ദികേടു കാണിക്കുന്ന എന്നോട് ഒരു വെല്ലുവിളി എന്ന പോലെ ഫലാഹാരം മാത്രം കഴിക്കലും വെള്ളം കുടിയും റാഫി കൂടുതല്‍ കര്‍ശനമാക്കി. ഫലാഹാരങ്ങളിലും വെള്ളത്തിലും വികസിപ്പിക്കുന്ന ഊര്‍ജമാണു കൂടുതലുള്ളത്. വികസിപ്പിക്കുന്ന ഊര്‍ജം കൂടുതലുള്ള ആഹാരം കഴിക്കുമ്പോള്‍ കിഡ്നി എന്ന രക്തം അരിക്കുന്ന അരിപ്പയുടെ കണ്ണികളും വലുതാകും. അമ്ലാംശവും കൊഴുപ്പും കലര്‍ന്ന മലിനരക്തം ഹൃദയത്തിലെത്തും.