ദശമൂലത്തിന്‍റെ ദിശയറിഞ്ഞ വാണീ വിലാസം തോമസുകുട്ടി വൈദ്യന്‍

കരപ്പുറത്തിന്‍റെ ആത്മീയ ചരിത്രത്തില്‍ അര്‍ത്തുങ്കലിന് പ്രാധാന്യമേറെയാണ്. ക്രൈസ്തവ മതവിശ്വാസത്തിന്‍റെ കേന്ദ്രമെന്ന നിലയില്‍ അര്‍ത്തുങ്കല്‍ പ്രശസ്തമാണ്. കരപ്പുറം ക്രൈസ്തവ വൈദ്യപാരമ്പര്യത്തിലെ അറിയപ്പെടുന്ന രണ്ടു വൈദ്യന്മാരാണ് അര്‍ത്തുങ്കല്‍ കുരിശുങ്കല്‍ കുട്ടിവൈദ്യനും അദ്ദേഹത്തിന്‍റെ മകന്‍ കുരിശുങ്കല്‍ വാണീവിലാസം തോമസ് കുട്ടി വൈദ്യനും. വാണീ വിലാസം തോമസ് കുട്ടി വൈദ്യന്‍

Image
വാണീ വിലാസം തോമസ് കുട്ടി വൈദ്യന്‍

കരപ്പുറത്തെ അര്‍ത്തുങ്കല്‍ ദേശത്തെ പ്രശസ്ത വൈദ്യനായിരുന്നു കുരിശുങ്കല്‍ വാണീവിലാസം തോമസ് കുട്ടി വൈദ്യന്‍. 1910 ഡിസംറില്‍ ജനിച്ചു. അര്‍ത്തുങ്കല്‍ കുരിശുങ്കല്‍ കുട്ടിവൈദ്യരും പ്ലവിയാണാമ്മയുമായിരുന്നു മാതാപിതാക്കള്‍. പിതാവായ കുരിശുങ്കല്‍ കുട്ടി വൈദ്യനില്‍നിന്നുമാണ് തോമസ് കുട്ടി വൈദ്യന്‍, വൈദ്യം അഭ്യസിച്ചത്.

തോമസ് കുട്ടി വൈദ്യന്‍റെ പിതാവായ അര്‍ത്തുങ്കല്‍ കുരിശുങ്കല്‍ കുട്ടിവൈദ്യന്‍ 1880ലാണ് ജനിച്ചത്. സംസ്കൃതത്തില്‍ അഗാധ പണ്ഡിതനായിരുന്നു ഇദ്ദേഹം. മികച്ച വൈദ്യനായ കുട്ടിവൈദ്യന്‍ അക്കാലത്തെ പ്രശസ്ത കവികൂടിയായിരുന്നു.ബാല്യത്തില്‍ തൃപ്പൂണിത്തുറയ്ക്കു  സമീപം ഇരുമ്പനത്തെ രാമന്‍കുഞ്ഞ് ആശാനില്‍നിന്നും സംസ്കൃതം അഭ്യസിക്കുകയും തുടര്‍ന്ന് അധ്യാപക വൃത്തി സ്വീകരിക്കുകയും ചെയ്തു. തത്തംപള്ളി, തൈക്കല്‍, കണ്ണമാലി എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലിനേക്കുകയും ചെയ്തു. പിന്നീട് അധ്യാപക വൃത്തി ഉപേക്ഷിച്ച് വൈദ്യം പഠിച്ചു. ഇദ്ദേഹത്തിന്‍റെ വൈദ്യഗുരുവിനെക്കുറിച്ചോ, വൈദ്യചികിത്സയെക്കുറിച്ചോ ഉള്ള വിശദമായ അറിവുകള്‍ ലഭിക്കാനില്ല. എങ്കിലും അക്കാലത്തെ സമര്‍ത്ഥനുംനിസ്വാര്‍ത്ഥനുമായ വൈദ്യനെന്ന നിലയില്‍ കുട്ടി വൈദ്യന്‍ പ്രശസ്തനായിരുന്നു.