പ്രതിഫലേച്ഛയില്ലാത്ത ചികിത്സ പാറയില്‍ രാമന്‍ വൈദ്യന്‍

Image

കരപ്പുറത്തെ പ്രസിദ്ധ വൈദ്യന്മാരില്‍ ഒരാളായിരുന്നു പാറയില്‍ രാമന്‍ വൈദ്യന്‍. 1834ലാണ്(കൊല്ലവര്‍ഷം 1009) രാമന്‍ വൈദ്യര്‍ ജനിച്ചത്. ചേര്‍ത്തല താലൂക്കിലെ പട്ടണക്കാട് പഞ്ചായത്തിലെ ഒരു കുഗ്രാമത്തിലായിരുന്നു പാറയില്‍ തറവാട് സ്ഥിതിചെയ്തിരുന്നത്. പാറയില്‍ തറവാടിന്‍റെ പേരിലായിരുന്നു ആ ഗ്രാമവും അറിയപ്പെട്ടത്. അതിനുള്ള ഒരു കാരണം അക്കാലത്തെ അതിസമ്പന്ന കുടുംങ്ങളില്‍ ഒന്നായിരുന്നു പാറയില്‍. വൈദ്യന്‍റെ പേര് പാറയില്‍ രാമന്‍ എന്നായിരുന്നെങ്കിലും അദ്ദേഹം അറിയെപ്പട്ടത്, കൊച്ചുരാമന്‍ വൈദ്യന്‍ എന്ന പേരിലായിരുന്നു. സാമൂഹിക-സേവന രംഗങ്ങളില്‍ രാമന്‍ വൈദ്യന്‍ അതീവ തല്പരനായിരുന്നു. സാമ്പത്തികമായി മുന്നാക്കം നിന്ന കുടുംബമായതിനാല്‍ തന്നെ ചികിത്സ നടത്തി പണം സമ്പാദിക്കേണ്ട ആവശ്യകത രാമന്‍ വൈദ്യര്‍ക്ക് ഇല്ലായിരുന്നു എന്നു തന്നെ പറയാം. ചികിത്സ നടത്തിയാല്‍പ്പോലും പ്രതിഫലം സ്വീകരിക്കുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നില്ല.