ദീപ്തി: ആതുരസേവന രംഗത്തേക്ക് എങ്ങനെയാണ് എത്തിപ്പെടുന്നത് ?
ഡോ. വി.പി.ആര്‍. പിള്ള: കാഞ്ഞിരപ്പള്ളിയിലെ ക്ഷയിച്ചുകൊണ്ടിരുന്ന ഒരു പുരാതന കുടുംബത്തിലാണ് ഞാന്‍ ജനിക്കുന്നത്. എന്‍റെ കുടുംബത്തിലുള്ളവര്‍ കൂടുതലും പല സ്ഥലങ്ങളിലായി കൃഷിക്കാരായിരുന്നു. എന്‍റെ അച്ഛന് തേക്കടിയിലും കുമളിയിലുമായി കുറച്ചു കൃഷിസ്ഥലങ്ങളുണ്ടായിരുന്നു. ഞങ്ങള്‍ കുട്ടികള്‍, മുത്തച്ഛന്‍റേയും മുത്തശ്ശിയുടെയും കൂടെ കാഞ്ഞിരപ്പള്ളി സെന്‍ററിലാണ് താമസിച്ചിരുന്നത്. എന്നെ നല്ലൊരു കര്‍ഷകനാക്കാനായിരുന്നു എന്‍റെ മുത്തച്ഛന്‍റെ ആഗ്രഹം. ഞാന്‍ നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു എന്നു പറയാം. മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന ഒരു തൊഴില്‍ തിരഞ്ഞെടുക്കണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. മെഡിക്കല്‍ ഫീല്‍ഡിലേക്ക് എത്തിപ്പെടുമെന്നു ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. മെഡിസിന് പഠിക്കുന്നതിനു മുന്‍പുതന്നെ ആയുര്‍വേദത്തോട് താല്പര്യമുണ്ടായിരുന്നു. അന്നൊക്കെ എന്തെങ്കിലും അസുഖം വരുമ്പോള്‍ ചമ്പക്കുളം വൈദ്യന്‍, കേശവന്‍ വൈദ്യന്‍, മടുക്കക്കുഴി
മാത്യു വൈദ്യന്‍ എന്നിവരില്‍ നിന്നായിരുന്നു ചികിത്സ തേടിയിരുന്നത്. എന്‍റെ മുത്തച്ഛന് ഇവരുമൊക്കെയായി നല്ല ബന്ധമുണ്ടായിരുന്നു. നീണ്ട കടലാസുകളില്‍ മരുന്നുകള്‍, ചേരുവകള്‍, പഥ്യം എന്നിവയുടെ ലിസ്റ്റ് അവര്‍ കൊടുക്കും. നാടന്‍ കുറുന്തോട്ടി, ആടലോടകം തുടങ്ങിയ മരുന്നുകള്‍ പറിക്കാന്‍ മുത്തച്ഛന്‍ നിയോഗിച്ചിരുന്നത് ഞങ്ങള്‍ കുട്ടികളെയായിരുന്നു. അതുകൊണ്ടുതന്നെ ചെറുപ്പം മുതലേ ആയുര്‍വേദത്തോടു ഒരു മതിപ്പ് എന്നില്‍ വളര്‍ന്നു വന്നു എന്നു പറയാം.
അന്ന് മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ കുറവായിരുന്നല്ലോ. പ്രവേശനം കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നോ?
കോട്ടയം മെഡിക്കല്‍ കോളജ് തുടങ്ങുന്നത് അക്കാലത്താണ്. മാതാപിതാക്കളാരും തന്നെ ഞാന്‍ മെഡിക്കല്‍ പ്രവേശനത്തിന് അപേക്ഷിച്ചത് അറിഞ്ഞിരുന്നില്ല. നല്ല പ്രയാസമായിരുന്നു പ്രവേശനം ലഭിക്കാന്‍. ഞാനോര്‍ക്കുന്നുണ്ട്, മെഡിക്കല്‍ കോളജില്‍ അന്നൊക്കെ ആയുര്‍വേദമോ മറ്റ് മെഡിക്കല്‍ ശാസ്ത്രശാഖകളോ പഠിച്ചിട്ട് എംബിബിഎസ്സിന് വരുന്നവര്‍ക്ക് രണ്ട് സീറ്റുകള്‍ റിസര്‍വേഷനുണ്ടായിരുന്നു. അങ്ങനെ, ആയുര്‍വേദം കഴിഞ്ഞൊരാളും ഹോമിയോപ്പതി പഠിച്ച ഡോ. അയ്യപ്പന്‍പിള്ള എന്നയാളും എന്‍റെ കൂടെ പഠിച്ചിരുന്നു. ആയുര്‍വേദത്തെക്കുറിച്ചും ഹോമിേഹോമിയോപ്പതിയെക്കുറിച്ചും കൃത്യമായ അവബോധമുണ്ടാകാന്‍ ഇതെന്നെ സഹായിച്ചു. ഡോക്ടര്‍മാര്‍ എങ്ങിനെയാണ് പ്രാക്ടീസ് ചെയ്യുന്നതെന്ന് മനസ്സിലാക്കാനായി എന്‍റെ ഹൗസ് സര്‍ജന്‍സി കാലത്ത് പല ക്ലിനിക്കുകളിലും പോകുമായിരുന്നു. കോട്ടയം മാര്‍ക്കറ്റിനടുത്ത്, ഒരു ആംഗ്ലോ ഇന്ത്യന്‍ ഡോക്ടറുടെ ക്ലിനിക്കുണ്ടായിരുന്നു. അദ്ദേഹം
ഓസ്ട്രേലിയയിലേക്ക് കുടിയേറിയപ്പോള്‍ 'സിന്‍റോണ്‍' എന്ന ക്ലിനിക് ഒരു കമ്പോണ്ടറെ ഏല്പിച്ചിട്ടാണ് പോയത്. എംബിബിഎസ് പാസ്സായി കഴിഞ്ഞപ്പോള്‍ ഞാനവിടെ കുറച്ചുകാലം പ്രാക്ടീസ് ചെയ്തു. കോട്ടയത്ത് എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. എന്‍റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു സെയ്ന്‍ സേട്ട്. ആ ആത്മബന്ധം അവരുടെ കുടുംബത്തിലേക്കും വളര്‍ന്നു. അക്കാലത്ത് ഞാന്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിക്കുവേണ്ടി ഒരുപാട് ശ്രമിച്ചിരുന്നു.
പിന്നീട് പല ഇടങ്ങളിലും ഇന്‍റര്‍വ്യൂവിനു പോകുമ്പോള്‍ സെയ്ന്‍ സേട്ട് ആണ് എന്‍റെ കൂടെ വന്നിരുന്നത്. സിന്‍റോണിലെ പ്രാക്ടീസ് കഴിഞ്ഞാല്‍ അക്കാലത്ത് ഞങ്ങള്‍ സുഹൃത്തുക്കള്‍ ഒരുമിച്ച് കൂടുമായിരുന്നു. ഒരിക്കല്‍ സെയ്ന്‍ സേട്ട് ഒരു മീറ്റിംഗ് വിളിച്ചുകൂട്ടി. ഇന്ത്യന്‍ ബാങ്കിന്‍റെ മാനേജര്‍ മിസ്റ്റര്‍ പയസ്, മെഡിക്കല്‍ സപ്ലയര്‍, മെഡിക്കല്‍ ഇന്‍സ്ട്രുമെന്‍റ് സപ്ലയര്‍ തുടങ്ങിയവരാണ് മീറ്റിങ്ങിലുണ്ടായിരുന്നത്. അങ്ങനെ സെയ്ന്‍ സേട്ടിന്‍റെ നിര്‍ദേശപ്രകാരം കോട്ടയത്തു നിന്ന്, കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോകുന്ന വഴിയില്‍, ചുങ്കം എന്ന സ്ഥലത്ത് ഞാന്‍ സ്വകാര്യ പ്രാക്ടീസ് തുടങ്ങാന്‍ തീരുമാനിച്ചു. ഇമൃല ണലഹഹ എന്നായിരുന്നു
ക്ലിനിക്കിന്‍റെ പേര്.
പുതുതായി പണികഴിപ്പിച്ച ഒരു കെട്ടിടം നൂറു രൂപ വാടകയ്ക്കെടുത്തു. എല്ലാ സജ്ജീകരണങ്ങളും സെയ്ന്‍ സേട്ട് സ്വന്തം ഉത്തരവാദിത്തത്തില്‍ നടത്തി. ആവശ്യമായ ഫര്‍ണീച്ചറുകളും അദ്ദേഹം എത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ പ്രൊഫ. ജി.കെ. വാരിയര്‍ ക്ലിനിക്കിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഉഷാ നന്ദിനി എന്ന സിനിമാ നടിയാണ് ആദ്യത്തെ രോഗിയായി വരുന്നത്. അങ്ങനെ ക്ലിനിക്ക് ചുങ്കത്ത് ആരംഭിച്ചു. പിന്നീട് ഉപരിപഠനത്തിനായി ഞാന്‍ വിദേശത്തേക്ക് പോയപ്പോള്‍ ക്ലിനിക്ക് രണ്ട് ഡോക്ടര്‍മാരെ ഏല്പിച്ചിട്ടാണ് പോയത്. ഇപ്പോളും നല്ല രീതിയില്‍ നടക്കുന്നുണ്ട് എന്നറിയുന്നു. പക്ഷെ വേറെ ആളുകളാണ് നടത്തുന്നത്.
സംയോജിത ചികിത്സ അഥവാ ഇന്‍റഗ്രേറ്റഡ് മെഡിസിനെ കുറിച്ച് ആളുകള്‍ അധികം ചിന്തിക്കാത്ത എഴുപതുകളുടെ തുടക്കത്തിലാണ് താങ്കള്‍ ഇന്‍റഗ്രേറ്റഡ് മെഡിസിന്‍റെ സാധ്യതകള്‍ ഉപയോഗിച്ച് ചികിത്സ ആരംഭിക്കുന്നത്. എന്തായിരുന്നു അതിനുള്ള പ്രചോദനം?
ഞാനും ആയുര്‍വേദ ചികിത്സകരും ഹോമിയോ ചികിത്സകരും കൂടി സംയോജിതമായി ചികിത്സ ആരംഭിച്ച കാലത്ത് ഇത് വളരെ അപൂര്‍വമായിരുന്നു. ഞാനെന്‍റെ സുഹൃത്തിന്‍റെ ഹോമിയോ ക്ലിനിക്കില്‍ പോകുമ്പോള്‍ കണ്ടിട്ടുണ്ട്, ചെറുപ്പക്കാരില്‍ ഉണ്ടാകുന്ന ഗോയിറ്റര്‍ പോലുള്ള രോഗങ്ങള്‍ ഒന്നു രണ്ട് ദിവസത്തെ ചികിത്സ കൊണ്ട് എങ്ങിനെയാണ് സുഖപ്പെടുന്നത് എന്ന്. ആയുര്‍വേദ മരുന്നുകള്‍ക്കും അതിന്‍റേതായ ഗുണങ്ങളുണ്ട്. ഞാനിതെന്‍റെ അനുഭവത്തില്‍ നിന്നാണ് പറയുന്നത്. അലോപ്പതി മരുന്നുകള്‍ക്കും അതിന്‍റേതായ സാധ്യതയുണ്ട്. ഡോ. ഫസല്‍ റഹ്മാന്‍, ഡോ.റഷീദ്, ഡോ. ഷാജി, ഡോ. സാഗര്‍ എന്നിങ്ങനെ ഹോമിയോ ഡോക്ടര്‍മാരായ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഈ ചികിത്സയുടെ സാധ്യതകള്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഒന്ന് മറ്റൊന്നിനേക്കാള്‍ മെച്ചമെന്നതിനു പകരം എങ്ങനെ പരസ്പരപൂരകങ്ങള്‍ ആകാമെന്ന് ചിന്തിക്കണം. ഹോമിയോ, ആയുര്‍വേദ ഡോക്ടര്‍മാരായ സുഹൃത്തുക്കള്‍ ക്ലിനിക്കില്‍ വരുമ്പോള്‍ ഞാന്‍ അവരോട് ചോദിക്കും, ഇനി നിങ്ങളുടെ ശാസ്ത്രത്തില്‍ എന്തെങ്കിലും കൊടുക്കാന്‍ സാധിക്കുമോ എന്ന്. ഇന്‍ഡസ്ട്രിയല്‍ മെഡിസിനില്‍ ഉള്ള സാധ്യതകള്‍ എന്തെല്ലാമാണ്?
കോട്ടയത്ത് ക്ലിനിക്ക് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ഞാന്‍ നാട്ടകത്ത് ട്രാവന്‍കൂര്‍ സിമന്‍റ്സില്‍ മെഡിക്കല്‍ ഓഫീസര്‍ ആയിരുന്നു. കോട്ടയത്തെ ക്ലിനിക്ക് നടത്തിപ്പിന് ശേഷം ഫാക്ടറിയില്‍ നിന്ന് ആറ് മാസം അവധി എടുത്താണ് ഞാന്‍ ഇന്‍ഡസ്ട്രിയല്‍ മെഡിസിനില്‍ ഉപരിപഠനത്തിനായി ഇംഗ്ലണ്ടില്‍ പോകുന്നത്. പക്ഷെ അന്ന് ഫീസ് വളരെ കൂടുതലായിരുന്നു