ചേർത്തല കണിച്ചുകുള ങ്ങര കൊച്ചുതോട്ടുങ്കൽ ജി. സുഗുണൻ, നാട്ടുകാർക്ക് പ്രിയപ്പെട്ട സുഗുണൻ മെ മ്പറാണ്. മറ്റു ചിലർക്ക് പല ആശുപത്രികൾ കയറിയിറ ങ്ങിയിട്ടും മാറ്റമുണ്ടാകാത്ത തങ്ങളുടെ ര�ോഗത്തെ അടുക്കളയിലെ നിസ്സാ രമായ പൊടിക്കൈകൾ കൊണ്ടും പുരയിടത്തിലെ ചില സസ്യങ്ങൾകൊണ്ടും പ്രതിഫലേച്ഛയില്ലാതെ മാറ്റി യ വൈദ്യനാണ്. 1979-84 കാലയളവിൽ മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ ജ നപ്രതിനിധിയായിരുന്ന ജി. സുഗുണൻ, ഔഷധ സസ്യ ങ്ങളുടെ പരിചരണത്തിലും ഗൃഹചികിത്സയിലും താൽപ്പര്യം കണ്ടെത്തുക യായിരുന്നു. ഏഴാം ക്ലാസ്സ് വിദ്യാഭ്യാസമുള്ള ഈ എൺപത്തിനാലുകാരൻ ഔഷധ-കാർഷിക വിജ്ഞാ നിയാണ്.
ആലപ്പുഴ മുഹമ്മ സ്വദേ ശിനിയായ തങ്കമണി എന്ന യുവതി ഐഡിയോപ്പതിക് ത്രോമ്പോസിപ്‌റ്റോപെനിക് പ്യുർപ്യുറ എന്ന അപൂർവ രോഗം ബാധിച്ച് ര�ോഗാതുര യാകുകയും പ്രകൃതി ചികി ത്സകനായ സി.ആർ.ആർ. വർമ്മയുടെ നിർദ്ദേശപ്രകാ രം ദശപുഷ്പങ്ങളും മറ്റും കൊണ്ടുള്ള ചികിത്സയിൽ രോഗമുക്തി നേടുകയും ചെയ്തു. മാറാരോഗിയായി കണക്കാക്കപ്പെട്ടിരുന്നതങ്കമണി പൂർണ്ണമായും രോഗമുക്തി നേടിയ വാർത്ത അക്കാലത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്ത യാണ് വാർഡ് മെമ്പറായ സുഗുണനെ ഔഷധ സസ്യ പരിപാലനത്തിലേക്കും ചികിത്സയിലേക്കും ആകർ ഷിച്ചത്.