നാട്ടുവൈദ്യത്തിന്‍റെ നട്ടെല്ല് മനക്കോടം കേശവന്‍ വൈദ്യന്‍

Image
മനക്കോടം കേശവന്‍ വൈദ്യന്‍

കരപ്പുറത്തിന്‍റെ വിസ്തൃതമായ ആയുര്‍വേദ പാരമ്പര്യത്തെ പുതിയ കാലവുമായി ഇണക്കി ചേര്‍ക്കുന്നതില്‍ ദത്തശ്രദ്ധനായി ജീവിതം ഉഴിഞ്ഞുവെച്ച മഹാവൈദ്യനായിരുന്നു മനക്കോടം കേശവന്‍ വൈദ്യര്‍. ചികിത്സയോടൊപ്പം തന്നെ ആയുര്‍വേദത്തെ തമസ്കരിക്കാനുള്ള ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുകയും ആയുര്‍വേദ വൈദ്യന്മാരെ സംഘടനാ ബോധത്തിലേക്ക് ആനയിക്കുകയും ചെയ്തു അദ്ദേഹം. യൗവ്വനത്തില്‍ തന്നെ കേശവന്‍ വൈദ്യരില്‍ സംഘടനാ ബോധം വേരുറച്ചിരുന്നു. ശ്രീുദ്ധനെപ്പോലെ ഈഴവ സമുദായത്തിന്‍റെ ഉദ്ധാരകനായി അവതാരം ചെയ്ത ശ്രീനാരായണഗുരുവിന്‍റെ സാമൂഹിക സന്ദേശം ഹൃദയ  കമലത്തില്‍ അദ്ദേഹം സാധന ചെയ്തിരുന്നു. ഇതിന് പ്രചോദനം ലഭിച്ചത് സ്വന്തം പിതാവായ ഉഴുതുമ്മല്‍ കിട്ടന്‍ എന്ന സാമൂഹ്യ പരിഷ്കര്‍ത്താവില്‍ നിന്നുമായി രുന്നു.

 

മാമൂലുകളെ വെല്ലുവിളിച്ച ഉഴുതുമ്മല്‍ കിട്ടന്‍

പഴയകാലത്തെ ജാതി വിലക്കുകളുടെ ഭാഗമായി ഈഴവര്‍ക്ക് പശുക്കളെ പോറ്റാനെ അവകാശമുണ്ടായിരുന്നുള്ളു. പശു പ്രസവിച്ചാല്‍ അതിനെ അടുത്തുള്ള നായര്‍ പ്രമാണിയെ ഏല്‍പ്പിക്കണം. പാല്‍ കറന്നെടുക്കാനുള്ള അധികാരം പ്രമാണിക്കു മാത്രമായിരുന്നു. കറവ വറ്റിക്കഴിഞ്ഞാല്‍ ഈഴവന്‍ പശുവിനെ തിരിച്ചുകൊണ്ടുവരണം. ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവരെ പ്രമാണി മരത്തില്‍ കെട്ടി അടിക്കും. ഈ അധര്‍മത്തിനെതിരെ പ്രതികരിക്കാന്‍ കടപ്പുറം കുടുംത്തിലെ ഉഴുതുമ്മല്‍ കിട്ടന്‍ തീരുമാനിച്ചു.ഈ സംഭവത്തെക്കുറിച്ച് പി.ഭാസ് കരനുണ്ണി എഴുതുന്നു: