വൈദ്യവൃത്തിയില്‍ സമനാതകളില്ലാത്ത അത്ഭുതം സൃഷ്ടിച്ച മഹാവൈദ്യനായിരുന്നു പാണാവള്ളില്‍ കൃഷ്ണന്‍ വൈദ്യന്‍. കേവലം വൈദ്യവൃത്തിയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ആ വ്യക്തിത്വം. സമൂഹോദ്ധാരകന്‍, എഴുത്തുകാരന്‍, വ്യവസായ സംരംഭകന്‍, മനുഷ്യസ്നേഹി എന്നീ വിശേഷണങ്ങള്‍ അന്തസ്സത്ത
ചോരാതെ ഇണങ്ങി നില്‍ക്കുന്ന വ്യക്തിപ്രഭാവത്തിന് ഉടമയായിരു
ന്നു അദ്ദേഹം.
കേരളീയ സാമൂഹ്യ ജീവിതത്തില്‍ മാറ്റത്തിന്‍റെയും മാനവികതയുടേയും തിരകള്‍ അലയടിച്ചുണരുന്ന ഒരു കാലഘട്ടത്തിലായിരുന്നു കൃഷ്ണന്‍ വൈ
ദ്യരുടെ ജീവിതം. ഇക്കാലത്തു തന്നെയാണ് മലയാളം, ഒട്ടേറെ മഹാന്മാര്‍ക്കു ജന്മം നല്‍കിയതെന്നതും യാദൃച്ഛികമല്ല. അവരിലൊക്കെ നിക്ഷിപ്തമായ ഒരുദൗത്യമുണ്ടായിരുന്നു; അവശജനോദ്ധാരണം. ഭൂരിപക്ഷം വരുന്ന ജനങ്ങളെ ഏറ്റവും നികൃഷ്ടരെന്ന് മുദ്രകുത്തിയ ജാതിവെറിയുടെ കാലമായിരുന്നു അത്.ഈയൊരു സാമൂഹിക പശ്ചാത്തലത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാനകാലത്ത് കേരളം ജന്മം നല്‍കിയ മഹാപ്രതിഭകളിലൊ
രാളായിരുന്നു പാണാവള്ളില്‍ കൃഷ ്ണന്‍ വൈദ്യര്‍.