1949 നവംര്‍ 6-ാം തീയതി ചേര്‍ത്തലയില്‍വെച്ച് കട്ടിയാട്ട് ശിവരാമപ്പണിക്കരുടെ അധ്യക്ഷതയില്‍ മനക്കോടം കേശവന്‍ വൈദ്യരുടെ ആയുര്‍വേദ രംഗത്തെ സേവനങ്ങളെ അനുമോദിക്കാന്‍ ഒരു യോഗം ചേര്‍ന്നു. ആ യോഗത്തില്‍ വി. ഭാര്‍ഗവന്‍ വൈദ്യന്‍ തന്‍റെ പ്രസംഗത്തി നിടയില്‍ ഇപ്രകാരം പറഞ്ഞു:
"...യശഃശരീരനായ പാണാവള്ളി ശ്രീ കൃഷ്ണന്‍ വൈദ്യരെ നിങ്ങള്‍ക്കറിയാമോല്ലൊ. അദ്ദേഹത്തിനു ശോധന ചികിത്സയിലുണ്ടായിരുന്ന പാടവം കൊണ്ട് ഡാക്ടര്‍ അംബേദ്കര്‍ ഉത്തര ഇന്ത്യയില്‍ നിന്നും ചികിത്സക്കായി ഇവിടെ വന്നു താമസിച്ചല്ലൊ..."(മനക്കോടം കേശവന്‍ വൈദ്യന്‍ സ്മാരക ഗ്രന്ഥം, 1955).
നമ്മുടെ ഭരണഘടനാ ശില്പിയായ അംബേദ്കര്‍ പാണാ വള്ളി കൃഷ്ണന്‍ വൈദ്യരെ സമീപിച്ചത്, അദ്ദേഹത്തിന്‍റെ ഏക മകന്‍ യശ്വന്തിനു പിടിപെട്ട ആമവാതം ചികിത്സിച്ചു ഭേദമാക്കാനാണ്.
അംബേദ്കറിന്‍റെ വരവുമായി ബന്ധപ്പെട്ട് ഇ.കെ.പ്രേംകുമാര്‍ എഴുതുന്നു:
"ഡോക്ടര്‍ അംബേദ്കര്‍ തിരുവിതാംകൂറില്‍ വരുന്നു എന്നാണ് 1935 നവംര്‍ 27നു മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ തലക്കെട്ട്. 'പുത്രന്‍റെ ചികിത്സയ്ക്കു വേണ്ടി' എന്ന് ഉപശീര്‍ഷകം. 'ഡോക്ടര്‍ അംബേദ്കര്‍ ഡിസംബര്‍ 2നു വര്‍ക്കല ശിവഗിരിസത്രത്തില്‍ വന്നുചേരുന്നതാണെന്നു കാണിച്ചു ബോംബെയില്‍നിന്ന്അദ്ദേഹത്തിന്‍റെയൊരു കമ്പികിട്ടിയിനിന്നൊരു ലേഖകന്‍ മലയാള രാജ്യത്തില്‍ എഴുതിയിരിക്കുന്നു. ഡോക്ടര്‍ അംബേദ്കറിന്‍റെ ഏകപുത്രന്‍ അശ്വനീകുമാരന്‍, മൂന്നു വര്‍ഷക്കാലമായി വാതരോഗത്താല്‍ കഷ്ടതയനുഭവിച്ചു വരികയാണെന്നും അതിനാല്‍ സ്വപുത്രനെ ആയുര്‍വേദ വൈദ്യപണ്ഡിതനായ പാണാവള്ളില്‍ മി. സി. കൃഷ്ണനെക്കൊണ്ട് ആയുര്‍വേദ ചികിത്സകള്‍ ചെയ്യിക്കുവാനാണു ഡോ. അംബേദ്കര്‍ വരുന്നതെന്നും പ്രസ്താവിച്ചു കാണുന്നു."(ഇ.കെ. പ്രേംകുമാര്‍, അംബേദ്കര്‍ എന്ന പിതാവ്, മനോരമ, 2020 ജൂണ്‍ 20).രിക്കുന്നതായി വര്‍ക്കല