കരപ്പുറത്തിന്‍റെ വൈദ്യചരിത്രത്തില്‍ ഫലേച്ഛയില്ലാതെ വൈദ്യവൃത്തി നടത്തി കാലയവനികയില്‍ മറഞ്ഞ മഹത്വപൂര്‍ണമായ ജീവിതത്തിനുടമയായിരുന്നു മട്ടാേഞ്ചരി ഗോവിന്ദന്‍ വൈദ്യന്‍. മട്ടാേഞ്ചരി പാലത്തിനു പടിഞ്ഞാറു വശത്തായി സ്ഥിതി ചെയ്തിരുന്ന മട്ടാഞ്ചേരി കുടുംാംഗമായിരുന്നു ഗോവിന്ദന്‍ വൈദ്യന്‍. പഴയ കാലത്ത് മട്ടാഞ്ചേരിയില്‍ നിന്നും വ്യാപാരാവശ്യാര്‍ഥം കരപ്പുറത്തേക്കു കുടിയേറിയതാണ് ഗോവിന്ദന്‍ വൈദ്യരുടെ പൂര്‍വികര്‍ എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. പഴയകാലത്തെ സ്മരണ നിലനിര്‍ത്താന്‍ കരപ്പുറത്തെത്തിയ അവര്‍ മട്ടാഞ്ചേരി എന്ന പേരിനെ നിലനിര്‍ത്തി എന്നുവേണം അനുമാനിക്കാന്‍.
ഗോവിന്ദന്‍ വൈദ്യരെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഇന്ന്, ഇങ്ങിനി വീണ്ടെടുക്കാന്‍ വയ്യാത്ത വിധം കാലത്തിന്‍റെ വിസ്മൃതിയില്‍ മറഞ്ഞിരിക്കുന്നു. കേവലമായ രേഖപ്പെടുത്തലുകളാണ്മട്ടാഞ്ചേരി വൈദ്യരെക്കുറിച്ച് നമുക്കു ലഭിക്കുന്നത്. അതാവട്ടെ വൈദ്യവൃത്തിയുടെ കൃത്യമായ വിവരങ്ങളേക്കാളധികം, അദ്ദേഹത്തിന്‍റെ സാമൂഹികസേവനത്തെക്കുറിച്ചുമാണ്.