കൃസ്ത്വബ്ദം 570ല്‍ പേര്‍ഷ്യന്‍ സാമ്രാട്ട് ഖുസ്രോ ഒന്നാമന്‍ ഇന്ത്യയില്‍ ഒരു അമൂല്യനിധി ഉണ്ടെന്നറിഞ്ഞ് അതുതേടി തന്‍റെ ദൂതനെ അയച്ചു. പ്രധാന ഭിഷഗ്വരനായ ബുര്‍സവിയ ആയിരുന്നു ദൗത്യവുമായി ഇന്ത്യയിലെത്തിയത്. ബുര്‍സവിയ ഏതാനും മാസങ്ങള്‍ ഇന്ത്യയില്‍ കഴിഞ്ഞു. ഒടുവില്‍ അമൂല്യ ശേഖരവുമായി ഖുസ്രോവിനെ മുഖം കാണിച്ചു. ആ അമൂല്യശേഖരം ഒരു കൂട്ടം കഥകളായിരുന്നു. വിഷ്ണുശര്‍മ എഴുതിയ പഞ്ചതന്ത്ര കഥകള്‍. അവ പേര്‍ഷ്യന്‍ ഭാഷയിലേക്കും പിന്നീട് അറബിയിലേക്കും, അറബിയില്‍ നിന്ന് ലാറ്റിനടക്കമുള്ള യൂറോപ്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടു. പഞ്ചതന്ത്ര കഥകള്‍ ആ വിധം ലോക പ്രശസ്തി ആര്‍ജിച്ചു.
അറബികളുടെ ജ്ഞാനപ്രചാരണം
അറബികള്‍ക്ക് പൂമ്പാറ്റകളെ പോലെ പരാഗണ സഹായ ഗുണമുണ്ട്. അവര്‍ സഞ്ചരിച്ച സ്ഥലങ്ങളില്‍നിന്ന് ലഭിക്കുന്ന അറിവ് മറ്റു ദേശങ്ങളിലേക്കും മറ്റു ഭാഷകളിലേക്കും എത്തിക്കുന്ന സ്വഭാവം. അങ്ങനെയാണ് പ്രാക്തനമായ ഭാരതീയ ഗണിത-ശാസ്ത്ര വിയുനാനി വൈദ്യവും ചികിത്സയും പ്രൊഫ. എ പി സുബൈര്‍ ജ്ഞാനങ്ങള്‍ എട്ടാം നൂറ്റാണ്ടില്‍ അറബികള്‍ മുഖേന യൂറോപ്പിലും പിന്നീട് ലോകമാകെയും പ്രചരിപ്പിക്കപ്പെട്ടത്. അറബികള്‍ വിജ്ഞാന ചാരണത്തില്‍ അഗ്രഗണ്യരായി. അറബികളുടെ സംഭാവനകളില്‍ മഹത്തരമായത് വൈദ്യവിജ്ഞാനഗത്തായിരുന്നു. ഈയൊരു വശമാണ് യൂനാനി വൈദ്യശാസ്ത്രത്തിന്‍റെയും കാരണഹേതു.
പൗരാണിക വൈദ്യശാസ്ത്രത്തിന്‍റെ ഈറ്റില്ലം, ഭാരതമെന്നതുപോലെ ഗ്രീസുമായിരുന്നു. ഗ്രീക്ക് ഭിഷഗ്വര മുനികളായ ഹിപ്പോക്രാറ്റസും ഗലേനുമാണ് ഇന്നും വൈദ്യശാസ്ത്രത്തിന്‍റെ പിതാമഹന്മാരായി അവരോധിക്കപ്പെടുന്നത്. വിജ്ഞാനദാഹവുമായി വന്‍കരകള്‍ താണ്ടിയ അറബികള്‍ ഗ്രീസിലെയും, ഭാരതത്തിലെയും വൈദ്യ വിജ്ഞാനങ്ങള്‍ കരസ്ഥമാക്കി. അവ അറബി ഭാഷയില്‍ മൊഴി മാറ്റി സൂക്ഷിച്ചു. കാട്ടാളാക്രമണത്തില്‍ ഗ്രീസിലെ ലൈബ്രറികള്‍ അഗ്നിക്കിരയാക്കപ്പെട്ടപ്പോള്‍ ഹിപ്പോക്രാറ്റസിന്‍റെയും, ഗലേന്‍റെയും വില പിടിച്ച വൈദ്യകൃതികളും നശിപ്പിക്കപ്പെട്ടു. പിന്നീടവ ലോകത്തിന് ലഭ്യമായത് അവയുടെ അറബി വിവര്‍ത്തനങ്ങളിലൂടെയായിരുന്നു. ഹിപ്പോക്രാറ്റസിനെയും ഗലേനെ