ഇഇസിപി തെറാപ്പിയിലൂടെ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കാര്യക്ഷമമാകുന്നു. ബി.പി മെഷീനുകളിലേതുപോലെ വായു നിറച്ച കഫുകളാണ് ഉപയോഗിക്കുന്നത്. രോഗിയുടെ കാലുകളിലും തുടയിലും നിതംബത്തിന്‍റെ ഭാഗത്തും കഫുകള്‍ ഘടിപ്പിക്കും. മെഷീന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഹൃദയത്തിലേക്ക് രക്തമെത്തും. ഓരോ ഹൃദയമിടിപ്പിനും ഇടയിലാണ് ഇങ്ങനെ ചെയ്യുന്നത്. ഇതുവഴി അടഞ്ഞുകിടക്കുന്ന ഹൃദയ ധമനികളിലേക്ക് കൂടുതല്‍ രക്തമെത്തുന്നു. അങ്ങനെ ഓക്സിജന്‍റെ അളവ് വര്‍ധിച്ച് ഹൃദയത്തിന്‍റെ പ്രവര്‍ത്തനം സുഗമമാകുന്നു. മെഷീന്‍ കമ്പ്യൂട്ടറുമായി ലിങ്ക് ചെയ്തിട്ടുണ്ടാവും. ഹൃദയം മിടിക്കാത്ത സമയത്ത് മാത്രം പ്രഷര്‍ കൊടുക്കുകയാണ് ചെയ്യുന്നത്. രക്തം പമ്പ് ചെയ്യാത്ത അത്തരം ഇടവേളകളില്‍ പുറത്ത് നിന്നു മറ്റൊരു ഹൃദയം വച്ചു കൊടുക്കുന്നത് പോലെയാണ് ഈ തെറാപ്പി. ഹൃദയ ധമനികളില്‍ ബ്ലോക്ക് ഉള്ളവര്‍, ആന്‍ജിയോപ്ലാസി, ബൈപ്പാസ് സര്‍ജറി എന്നിവയിലൂടെ ആശ്വാസം ലഭിക്കാത്തവര്‍ എന്നിവര്‍ക്കല്ലാം ഈ ചികിത്സ ഫലപ്രദമാണ്. മുപ്പത്തിയഞ്ച് ദിവസം ഒരു മണിക്കൂര്‍ വീതമാണ് ഈ തെറാപ്പി. ബാക്കി 23 മണിക്കൂര്‍ ശരീരത്തിനു പുതിയ രക്തക്കുഴലുകള്‍ ഉണ്ടാകാന്‍ സമയം നല്‍കുന്നു. തെറാപ്പിക്കു ശേഷം തങ്ങള്‍, ഉന്മേഷവാന്മാരും ഊര്‍ജസ്വലരുമായി തീരുന്നതായി പലരുംസാക്ഷ്യപ്പെടുത്തുന്നു.
കേരളത്തില്‍ ഇന്ന് EECP ചികിത്സ അതിന്‍റെ ഫലപ്രാപ്തികൊണ്ട് ജനപ്രീതി നേടിക്കഴിഞ്ഞു. അടഞ്ഞുപോയ രക്തക്കുഴലുകളേയും ധമനികളേയും മറികടക്കാന്‍ EECP ചികിത്സയിലൂടെ സ്വാഭാവിക ബൈപ്പാസ് ഉത്പാദിപ്പിക്കുന്നു. ഇത് ആന്‍ജീന
പ്രശ്നങ്ങള്‍ക്കും വേദനയ്ക്കും ആശ്വാസം നല്‍കുന്നു. ആന്‍ജീന പ്രശ്നങ്ങള്‍ക്കുള്ള അലോപ്പതി രീതികളില്‍ നിന്ന് വ്യത്യസ്തമായി EECP ചികിത്സ ഒരു നോണ്‍-ഇന്‍വേസീവ് പ്രക്രിയയാണ്. അതായത് കീറലുകളോ തുന്നിക്കെട്ടുകളോ ഇല്ല. ചികിത്സയ്ക്കായി വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതില്ല.
EECP ചികിത്സയുടെ പ്രയോജനങ്ങള്‍:
1. ആന്‍ജീന മാറും.
2.ക്ഷീണം, ശ്വാസതടസ്സം തുടങ്ങിയ പ്രശ്നങ്ങളില്ലാതെ വ്യക്തികള്‍ക്ക് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താനാകും.
3. ഹൃദയത്തിന്‍റെ സങ്കോചം(എജക്ഷന്‍ ഫ്രാക്ഷന്‍) മെച്ചപ്പെടുത്തുന്നു.
4. വൃക്ക, മസ്തിഷ്കം, കരള്‍, പാന്‍ക്രിയാസ് മുതലായവയിലേക്കുള്ള രക്തചംക്രമണം
മെച്ചപ്പെടുത്തുന്നു.
5. പ്രമേഹത്തിന്‍റെ അളവില്‍ വ്യത്യാസം വരുന്നു. പലര്‍ക്കും മരുന്നുകള്‍ നിര്‍ത്താന്‍
സാധിച്ചിട്ടുണ്ട്..
6. പുരുഷന്മാരില്‍ ഉദ്ധാരണക്കുറവ് മെച്ചപ്പെടുത്തുന്നു.
7. സ്ട്രോക് രോഗികള്‍ക്ക് വളരെയധികം ഉപകാരപ്രദവുമാണ്.