കരപ്പുറം എന്ന പഴയ രാജ്യം

ഇന്നത്തെ ആലപ്പുഴ ജില്ലയില്‍, തെക്ക് പുറക്കാടു മുതല്‍ വടക്ക് അരൂരുവരെയുള്ള ദേശമായിരുന്നു പഴയ കരപ്പുറം രാജ്യം. കരപ്പുറത്തിന്‍റെ കുറച്ചു ഭാഗം ഇപ്പോള്‍ അമ്പലപ്പുഴ താലൂക്കിലും ബാക്കി ചേര്‍ത്തല താലൂക്കിലുമായി സ്ഥിതി ചെയ്യുന്നു.

Image

പൊതുവര്‍ഷം തുടങ്ങിയതു മുതല്‍ ഏതാണ്ട് എട്ടാം നൂറ്റാണ്ടു വരെയുള്ള നമ്മുടെ നാടിന്‍റെ ചരിത്രം മനസ്സിലാക്കാന്‍ ചരിത്രകാരന്മാരും ഭാഷാഗവേഷകരും അവലംബിക്കുന്നത് സംഘകാല കൃതികളെയാണ്. അക്കാലം ഈ നാട്ടില്‍ ജാതികളുണ്ടായിരുന്നില്ല. എല്ലാവര്‍ക്കും സ്ഥാനമാനങ്ങളുണ്ടായിരുന്നു. തികച്ചും ദ്രാവിഡമായ ആചാരങ്ങളില്‍ ജീവിതം നയിച്ച ഈ സാഹചര്യത്തിലേക്കാണ് ബുദ്ധമതവും ജൈനമതവും കടന്നു വരുന്നത്. ഈ മതങ്ങളാകട്ടെ സമഭാവനയും വിശാല വീക്ഷണവും പുലര്‍ത്തുന്നവയായിരുന്നു. ഈ രണ്ടു മതങ്ങളുടേയും ഏറ്റവും വലിയ പ്രത്യേകത, ഭാഷയും വൈദ്യവും ആയിരുന്നു. ജനങ്ങള്‍ ഈ പുതിയ മതങ്ങളില്‍ വേഗം ആകൃഷ്ടരായി.

സമഭാവന നശിക്കുന്നു 

കരപ്പുറത്തെ അന്ധകാരനഴി ജവീീേ/ഞലിഷലലവെ ഞമ്ശിറൃമി ഒന്‍പതാം നൂറ്റാണ്ടു മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടുവരെ മഹോദയപുരം(കൊടുങ്ങല്ലൂര്‍) തലസ്ഥാനമാക്കി കേരളം ഭരിച്ചത് കുലശേഖര പെരുമാക്കന്മാരാണ്. അവരുടെ കാലത്താണ് ഈ നാട്ടില്‍ ബ്രാഹ്മണരുടെ ശക്തിയും സ്വാധീനവും പ്രബലമാകുന്നത്. ഭാഷാ പ്രചാരണവും വൈദ്യവൃത്തിയും നടത്തിയിരുന്ന ജൈന-ബുദ്ധമത വിഹാരങ്ങളെ ബ്രാഹ്മണ(ഹിന്ദു) ക്ഷേത്രങ്ങളാക്കി മാറ്റിയത് ഇക്കാലത്താണ്. അന്നുവരെ ഈ നാട്ടിലുണ്ടായിരുന്ന സമഭാവന നഷ്ടപ്പെട്ടു. രാജാവിനേക്കാളും പ്രാധാന്യം ബ്രാഹ്മണര്‍ക്കുണ്ടായി. ബ്രാഹ്മണരുടെ സ്മൃതി ഗ്രന്ഥങ്ങളില്‍ പ്രസ്താവിച്ച ചാതുര്‍വര്‍ണ്യ വ്യവസ്ഥ നടപ്പിലാക്കി. അതിനെ  എതിര്‍ത്തവരെ അവര്‍ണര്‍ എന്ന വിഭാഗത്തില്‍ പെടുത്തി. ജൈന-ബുദ്ധമതവിശ്വാസികളായ ഈഴവരായിരുന്നു അവര്‍ണരില്‍ ഭൂരിഭാഗവും. അവശേഷിച്ച ജൈന-ബുദ്ധമത വിശ്വാസികളില്‍ ഒരു വിഭാഗം കാനനങ്ങളില്‍ അഭയം പ്രാപിച്ചു.  


നാടുവാഴികള്‍  ഉദയം കൊള്ളുന്നു


പന്ത്രണ്ടാം നൂറ്റാണ്ടിന്‍റെ തുടക്കത്തോടെ കുലശേഖരപ്പെരുമാക്കന്മാരുടെ ഭരണത്തിന് അന്ത്യം കുറിച്ചു. പിന്നീട്, കേരളത്തിന്‍റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ നിരവധി നാട്ടുരാജ്യങ്ങള്‍ ഉദയംകൊണ്ടു. 'ഒരാള്‍ക്ക് രണ്ടടി വെയ്ക്കണമെങ്കില്‍ മൂന്ന് രാജാക്കന്മാരുടെ സ്ഥലത്ത് ചവിട്ടണം' എന്നതായിരുന്നു പഴയ ചൊല്ല്. ചെറുതും വലുതുമായി ഏതാണ്ട് അമ്പതോളും നാടുവാഴികള്‍ കേരളത്തില്‍ അധികാരികളായി വിലസിയിരുന്നു. അതിലൊരു രാജ്യമാണ് കരപ്പുറം. 


കരപ്പുറം രാജ്യം


കടല്‍ പിന്‍വാങ്ങി കരയായി തീര്‍ന്ന പ്രദേശമാണ് കരപ്പുറം എന്നറിയപ്പെട്ടത്. വൈക്കം ചാലിനും മേക്ക് (പടിഞ്ഞാറ്), സമുദ്രത്തിനും കിഴക്ക്, അരൂര്‍ പമ്പാദേശത്തിനും തെക്ക്, ആലപ്പുഴ വാടക്കും വടക്കുമാണ് കരപ്പുറം രാജ്യത്തിന്‍റെ എലുക(അതിരുകള്‍). കുറച്ചുകൂടി ലളിതമാക്കി പറഞ്ഞാല്‍, തെക്ക് പുറക്കാട് മുതല്‍ വടക്ക് അരൂരുവരെയുള്ള പ്രദേശം. ഇപ്പോഴത്തെ ചേര്‍ത്തല താലൂക്കും അമ്പലപ്പുഴ താലൂക്കിന്‍റെ കുറച്ചു ഭാഗങ്ങളും ചേര്‍ന്നതാണ് ഈ പഴയ രാജ്യം. ഡച്ചു രേഖകളില്‍ 'മുട്ടം രാജ്യം' എന്നാണ് കരപ്പുറം അറിയപ്പെട്ടത്. കൈമള്‍മാരും മാടമ്പിമാരുമായിരുന്നു കരപ്പുറത്തിന്‍റെ ഭരണാധികാരികള്‍. മുട്ടം ആസ്ഥാനമാക്കി ചേലായ് മൂത്തേടത്തു കൈമളും തുമ്പോളി ആസ്ഥാനമാക്കി ഇളയേടത്തു കൈമളും ഭരണം നടത്തി. അധീശത്വമുള്ള മാടമ്പി കളായിരുന്നു ഇരുവരും. ഇവര്‍ക്ക് 14,000 നായര്‍ യോദ്ധാക്കള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.