അപകട സാധ്യത കുറഞ്ഞ സ്തനാര്‍ബുദ ശസ്ത്രക്രിയ്ക്ക് ശേഷം റേഡിയോ തെറാപ്പി ആവശ്യമില്ല
സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ പുതിയ ഗവേഷണമനുസരിച്ച് സ്തനാര്ബുദത്തിന്റെ പ്രാരംഭ ഘട്ടത്തിലും, അപകട സാധ്യത കുറഞ്ഞ സ്തനാര്ബുദമുള്ള സ്ത്രീകളിലും സ്തന ശസ്ത്രക്രിയക്ക് ശേഷം റേഡിയോ തെറാപ്പി വേണ്ട ി വരില്ലെന്ന് ഗവേഷകര്‍. 2023 ആഗസ്റ്റ് 17 ന് 'ന്യൂ ഇംഗ്ല ണ്ട ് ജേര്‍ണല്‍ ഓഫ് മെഡിസിനി'ല്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍, മേല്‍ പറഞ്ഞ സാഹചര്യങ്ങളില്‍ ശസ്ത്രക്രിയ്ക്ക് ശേഷം റേഡിയോ തെറാപ്പി ആവശ്യമില്ലെന്നാണ് പറയുന്നത്. 55 വയസ്സോ അതില്‍ പ്രായമുള്ള സ്ത്രീകള്ക്കോ ശസ്ത്രക്രിയയിലൂടെയോ എന്‍ഡോക്രൈന്‍ തെറാപ്പിയിലൂടെയോ ഫലപ്രദമായ
ചികിത്സ നല്കാമെന്നും ഇവര്‍ അവകാശപ്പെടുന്നു.
ടിഡിസിഎസ് പരീക്ഷണവുമായി ലീജ് സര്വ്വകലാശാല
ഗുരുതരമായ മസ്തിഷ്ക ക്ഷതത്തെ തുടര്ന്ന് ബോധക്ഷയം സംഭവിച്ച രോഗികളെ ചികില്സിക്കുന്നത് ആരോഗ്യ പരിപാലന രംഗത്തുള്ളവര്ക്കും, ബന്ധുക്കള്ക്കും എന്നും വെല്ലുവിളിയാണ്. അത് കൊണ്ട ് തന്നെ ഈ വിഷയത്തില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തുക എന്നത് ആരോഗ്യ വിദഗ്ധര്ക്ക് ശ്രമകരമായിരുന്നു. ഈ പ്രതിസന്ധി മറികടക്കാന്‍ ലീജ് സര്വ്വകലാശാല കോമ സയന്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഗുരുതരമസ്തിഷ്ക ക്ഷതത്തെ തുടര്ന്ന് ബോധക്ഷയം സംഭവിച്ച രോഗികളില്‍ നടത്തിയ അന്താരാഷ്ട്ര പഠനം ട്രാന്‍സ്ക്രാനിയല്‍ ഡയറക്റ്റ് കറന്റ് സ്റ്റിമുലേഷന്‍(ടിഡിസിഎസ്) പരീക്ഷിച്ച് വിജയിച്ചു. ഈ രംഗത്തെ കാര്യമായ മുന്നേറ്റത്തിനും, ചികിത്സാ തന്ത്രങ്ങളുടെ പരിഷ്കരണത്തിനും, തുടര്‍ പഠനങ്ങള്‍ക്കും ടിഡിസിഎസ് നാഴികകല്ലായി മാറും.