കാന്‍സര്‍ ചികിത്സാ രംഗത്തെ അധുനിക സംവിധാനമായ റോബോട്ടിക് സര്‍ജറി യൂണിറ്റ് സര്‍ക്കാര്‍ മേഖലയിലും യാഥാര്‍ഥ്യമാകുന്നു. നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തി രോഗ നിര്‍ണയവും ചികിത്സയും ഹൈടെക്ക് ആക്കുന്നതിന്‍റെ ഭാഗമായാണ് തിരുവനന്തപുരം ആര്‍.സി.സിയില്‍ പൊതുമേഖലയിലെ ആദ്യ റോബോട്ടിക് സര്‍ജറി യുണിറ്റ് മുപ്പത് കോടി രൂപ ചിലവില്‍ സ്ഥാപിച്ചത്. സാധാരണക്കാര്‍ക്ക് നൂതന ചികിത്സാ സങ്കേതങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. എം.സി.സിയിലും റോബോട്ടിക്ക് സര്‍ജറി ഉടനെ പ്രവര്‍ത്തന സജ്ജമാകും. വിവിധ തരത്തിലുള്ള കാന്‍സറുകളുടെ ചികിത്സയ്ക്ക് റോബോട്ടിക് ശസ്ത്രക്രിയ ഫലപ്രദമാണ്. രോഗിയുടെ വേദന കുറയ്ക്കുക, എത്രയും വേഗം vസാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വരിക, ശസ്ത്രക്രിയയ്ക്ക് ഇടയിലുള്ള രക്തസ്രാവം കുറയ്ക്കുക എന്നിവയൊക്കെയാണ് റോബോട്ടിക് ശസ്ത്രക്രിയയുടെ പ്രധാന ഗുണങ്ങള്‍
റോബോട്ടിക് സര്‍ജറി സര്‍ക്കാര്‍ മേഖലയിലും