കോഴിക്കോട് മെഡിക്കല്‍ കോളേജിന് ദേശീയ മുസ്കാന്‍ സര്‍ട്ടിഫിക്കേഷന്‍

Image

കോഴിക്കോട് ഗവണ്മെന്‍റ് മെഡിക്കല്‍ കോളേജ് ഐ.എം.സി. എച്ച് 96 ശതമാനം സ്കോറോടെ മുസ്കാന്‍ സര്‍ട്ടിഫിക്കേഷന്‍ കരസ്ഥമാക്കി. മികച്ച ശിശു സൗഹൃദ സേവനങ്ങള്‍ക്ക് ആദ്യമായാണ് സംസ്ഥാനത്തെ ഒരു ആശുപത്രിക്ക് ദേശീയ മുസ്കാന്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നത്. സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി സര്‍ക്കാര്‍ പ്രത്യേക പദ്ധതികളാണ് നടപ്പിലാക്കുന്നത്. രാജ്യ
ത്ത് ആദ്യമായി മാതൃ ശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് സര്‍ട്ടിഫിക്കറ്റ് നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിന് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പിക്കുക എന്നതാണ് മുസ്കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിശിക്കുന്നത്.