രോഗിയോ ഉറ്റബന്ധുക്കളോ അനുവദിക്കുന്നില്ലെങ്കില്‍ രോഗിയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കാന്‍ പാടില്ലെന്ന മാര്‍ഗരേഖയുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഐ.സി.യുവില്‍ കിടത്തരുതെന്നു മുന്‍കൂറായി എഴുതിവയ്ക്കുകയോ നിര്‍ദേശിക്കുകയോ ചെയ്തിട്ടുള്ളവരെയും ഐ.സി.യു ചികിത്സയില്‍ നിന്ന് ഒഴിവാക്കണമെന്നു പുതിയ മാര്‍ഗരേഖയില്‍ പറയുന്നുണ്ട്. ചികിത്സ ഫലിക്കാത്തവിധം രോഗിയുടെ അവസ്ഥ ഗുരുതരമാകുകയോ ജീവന്‍ രക്ഷിക്കാന്‍ ആകില്ലെന്നു സ്ഥിരീകരിക്കപ്പെടുകയോ ചെയ്തതിനു ശേഷം ഐ.സി.യുവില്‍ കിടത്തുന്നത് നിരര്‍ത്ഥകമാണെന്നും മാര്‍ഗരേഖയില്‍ പറയുന്നു.
ഐസിയു പ്രവേശനത്തിന് രോഗിയുടെ സമ്മതം വേണം