ദേവീപ്രസാദം നേടിയ കണ്മണികൾ

അധ്യാപകനും സാമൂഹിക പ്രവർത്തകനുമായ ദേവീ പ്രസാദ് യാദൃച്ഛികമായാണ് ചികിത്സാ രംഗത്തേക്ക് ചുവടുവെക്കുന്നത്. കുട്ടികളില്ലാതെ ദുഃഖിച്ച നിരവധി പേർക്ക് ദേവീപ്രസാദിന്റെ കൈപ്പുണ്യം സന്താനഭാഗ്യത്തിന്റെ ആഹ്ലാദം പകർന്നു.

Image
ദേവീ പ്രസാദ്

കൊല്ലം നഗരത്തിന്റെ പടി ഞ്ഞാറ് ഭാഗത്തായി ഉളിശ്ശേ രി തറയിൽ എന്ന വീട് ഒരു കാലത്ത് അറിയപ്പെടുന്ന ചികിത്സാ കേന്ദ്രമായിരുന്നു. അവിടെ, തന്റെ ഓലപ്പുരയു ടെ മുന്നിൽ വിവിധ അസു ഖങ്ങൾക്ക് ചികിത്സയ്ക്കായി എത്തുന്നവരുടെ കൺകണ്ട ദൈവമായിരുന്നു കുടവൂർ അയ്യൻ വൈദ്യൻ.

പച്ചമരുന്നുകൾ പാരമ്പര്യ വിധി പ്രകാരം കാപ്പ് കെട്ടി പറിച്ചെടുക്കുന്ന രീതിയാണ് അയ്യൻ വൈദ്യൻ അനു വർത്തിച്ചിരുന്നത്. മകൻ ശേഖറും മകൾ കുഞ്ഞ മ്മയും സഹായികളായി എപ്പോഴും അയ്യൻ വൈദ്യ ന്റെ കൂടെയുണ്ടായിരുന്നു. തലമുറയായി തങ്ങൾക്ക് കിട്ടിയ വൈദ്യസംബന്ധ മായ അറിവുകളെ അവർ രേഖപ്പെടുത്തി വച്ചു. ശേഖർ പിന്നീട് മദ്രാസ് കോളജ് ഓഫ് ഫൈൻ ആർട്സിലേയും ശാന്തിനി കേതനിലേയും പഠനത്തിന് ശേഷം മാവേലിക്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്സ് കോളജിൽ പ്രിൻ സിപ്പാളായി.

തന്റെ അച്ഛനിൽ നിന്ന് കിട്ടിയ അറിവുകൾ മകനായ ദേവീപ്രസാദിന് പകർന്നു നൽകാൻ ശേഖർ മറന്നില്ല. എന്നാൽ, കലയു ടെയും അധ്യാപനത്തിന്റേ യും വഴിയിലേക്കായിരുന്നു പ്രാക്കുളം ഒറ്റത്തെങ്ങിൽ വീട്ടിൽ ദേവീപ്രസാദിന്റെ സഞ്ചാരം. ഒരു നിയോഗം പോലെ തങ്ങളുടെ കുടും ബത്തിന് പാരമ്പര്യമായി കിട്ടിയ അറിവുകളെ പ്ര യോഗിക്കാനുള്ള അവസരം ദേവീപ്രസാദ് എന്ന സ്കൂൾ മാഷിന് ഒരിക്കൽ വന്നുചേർന്നു. അത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരി വായിരുന്നു. തന്നെ കാണാ നെത്തിയ നാട്ടുകാരനായ ഒരാൾ, അദ്ദേഹത്തിന്റെ ഭാര്യ വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന് സങ്കടം പറഞ്ഞു