ജയകുമാർ എന്ന അത്ഭുതം

അപകടത്തിൽ പരിക്കുപറ്റി സ്വാധീനമില്ലാതായ ഒരു കൈ. മരണത്തോളം പ്രവർത്തനം നിലച്ച ഹൃദയം. ഇതായിരുന്നു സുധീർ വൈദ്യന്റെ ശിഷ്യൻ, ജയകുമാർ എന്ന വ്യക്തിയുടെ ശാരീരിക നില. എന്നിട്ടും ഒറ്റ ക്കൈകൊണ്ട് കാറോടിച്ച് അവധൂതരെ അറിയാൻ അദ്ദേഹം ഇന്ത്യയിലും വിദേശത്തും ലക്ഷക്കണക്കിന് കിലോമീറ്ററുകൾ താണ്ടി. ആധുനിക വൈദ്യശാസ്ത്രം, ജയകുമാറിനെ നോക്കി അത്ഭുതംകൂറി.

Image

''ഗംഗാ ജലമായാലും അത് കെട്ടിക്കിടന്നാൽ അഴുക്കാകും. അതിനാൽ ഒരിടത്ത് നിൽക്കരുത്. ലോക ക്ഷേമത്തിനു വേണ്ടി സഞ്ചരിച്ചു കൊണ്ടേയിരി ക്കുക.''

ഈ വാക്കുകളായിരുന്നുഗുരു സുധീർ വൈദ്യനിൽ നിന്ന് ജയകുമാറിനു ലഭിച്ച അന്തിമസന്ദേശം അവധൂത യോഗിയായ സുധീർ വൈദ്യൻ, ആതുര ലോകത്തിനെ ചികിത്സിക്കാ നെത്തിയ മഹാഭിഷഗ്വരനാ യിരുന്നു. തൃപ്പൂണിത്തുറ, കുരീക്കാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അഗ സ്ത്യാശ്രമം എന്ന സങ്ക ല്പത്തിന്റെ സ്ഥാപകനായ സുധീർ വൈദ്യന്റെ സന്തത സഹചാരിയായിരുന്നു ജയകുമാർ. ശിഷ്യൻ എന്ന വാക്കിന്റെ അർത്ഥവ്യാപ്തിക്കപ്പുറം ഗുരുവിനെ തിരിച്ചറി ഞ്ഞ മനസ്സിനുടമ.

 

വാഹനാപകടം നയിച്ച വഴിത്താര

 

            ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശിയായ ജയകുമാറിന്റെ ജിവിതം മാറി മറിയുന്നത്, 1999ൽ സംഭവിച്ച ഒരു വലിയ വാ ഹനാപകടത്തോടെയാണ്. സുഹൃത്തിനാൽ സംഭവിച്ച ഒരു ഡ്രൈവിംഗ് പാളിച്ച സമ്മാനിച്ചത് തകർന്നു പോയ മുഖവും എന്നെന്നേ ക്കും ഒടിഞ്ഞു തൂങ്ങിയ കയ്യുമായിരുന്നു. എന്നാൽ, ഈയൊരു സന്ദിഗ്ധഘട്ട ത്തെ തന്റെ ഗുരു സുധീർ വൈദ്യരിലേക്കും വേറിട്ടൊ രു ആത്മീയ പാതയിലേക്കു മുള്ള ചുവടായി ജയകുമാർ കണക്കാക്കി. അന്നുമുതൽ തുടങ്ങിയതാണ് ആരോഗ്യവുമായി അദ്ദേഹത്തിന്റെ മൽപ്പിടിത്തം.