സിസേറിയന്‍ ആര്‍ക്കൊക്കെ?

Image

 ഈറ്റുനോവിനെ ഒരു 'ഒറ്റത്തവണ' വേദനയെന്ന് വിശേഷിപ്പിക്കാം. അത് നൈമിഷികവുമാണ്. കുഞ്ഞ് ജനിച്ചയുടനെ അമ്മയുടെ വേദന പൂര്‍ണമായും ശമിക്കുന്നു. അവള്‍ സമാധാനപരമായ സുഷുപ്തിയിലേക്ക് ആണ്ടുപോകുന്നു. ഒഴിച്ചുകൂടാനാകാത്ത നേരിയ മുറിപ്പാടുകള്‍, തുന്നിക്കെട്ടുകള്‍ എന്നിവമൂലം വളരെ ചെറിയ, സഹിക്കാന്‍ പ്രയാസമില്ലാത്ത വേദനകള്‍ ചിലരില്‍ അനുഭവപ്പെട്ടേക്കാം. 

നോവറിയാത്ത പ്രസവം 

ഈറ്റുനോവറിയാതെയും പ്രസവിക്കാനുള്ള സൗകര്യങ്ങള്‍ ഇന്നുണ്ട്. നട്ടെല്ലിന്‍റെ താഴേഭാഗത്ത് മരുന്ന് കുത്തിവച്ച് മരവിപ്പിച്ചാണ് വേദന ഇല്ലാതാക്കുന്നത്. പ്രസവത്തീയതിയ്ക്ക് മുന്നേ തന്നെ വേദനരഹിത പ്രസവത്തെപ്പറ്റി ഗൈനക്കോളജിസ്റ്റിനോട് ചോദിച്ച് സംശയനിവാരണം വരുത്തിയിരിക്കണം.

വേദനരഹിതമായ പ്രസവത്തിനു വേണ്ടി ഗര്‍ഭിണിയെ മുഴുവനായി മയക്കുന്നതിനു പകരം കുഞ്ഞിന്‍റെ സുരക്ഷിതത്വത്തെ കരുതി സ്പൈനല്‍/എപ്പിഡ്യൂറല്‍ അനസ്തീഷ്യയാണ് സാധാരണയായി നല്‍കുന്നത്. നട്ടെല്ലിന്‍റെ താഴെ നേരിയ സൂചി ഉപയോഗിച്ച് സുഷുമ്നാനാ ഡിയെ പൊതിഞ്ഞിരിക്കുന്ന ദ്രവത്തിലേക്കോ(സ്പൈനല്‍), നട്ടെല്ലിനും സുഷുമ്നാ നാ ഡിക്കുമിടയിലുള്ള(എപ്പിഡ്യൂറല്‍) സ്പേസിലോ മരുന്നുകുത്തിവച്ച് ഗര്‍ഭിണിയുടെ വയറും കാലുകളും മരവിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതിന്‍റെ പ്രത്യേകത, ഓപ്പറേഷന്‍ നടക്കുമ്പോള്‍ ഡോക്ടറുമായി സംസാരിക്കാമെന്നതാണ്. കുഞ്ഞിന്‍റെ ആദ്യത്തെ കരച്ചില്‍ കേട്ട് ആനന്ദിക്കാം. കുഞ്ഞിനെ എടുത്തയുടന്‍ തന്നെ കാണാം. ബാക്കിസമയം ശാന്തമായി കിടക്കാം. പുതിയ കാലത്ത് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകതയായി ചിലര്‍ കാണുന്നത്, 'ശുഭ' മുഹൂര്‍ത്തത്തിലും നക്ഷത്രത്തിലും ജനിച്ച കുഞ്ഞിനെക്കണ്ട് സായുജ്യമടയാം എന്നതാണ്.