ഔഷധച്ചന്തയില്‍ ഇന്ന് വില് പനയ്ക്കെത്തുന്ന മരുന്നുകളില്‍ ഒട്ടുമിക്കവയും കിട്ടുന്നത് ഉണക്ക മരുന്ന് രൂപത്തിലാണ്. ഒരുകാലത്ത് പച്ചമരുന്നായി കിട്ടിയിരുന്നവയും ഇന്ന് വിദൂരദേശങ്ങളില്‍ നിന്നും ശേഖരിച്ച് ഉണക്കിയെടുത്ത് ചന്തയിലെത്തിക്കുന്ന രീതി വ്യാപകമായിക്കഴിഞ്ഞു. ഇങ്ങനെ ചെയ്യുന്നതിന്‍റെ ഒരു ദോഷം, ഈ മരുന്നുകളുടെ പകുതി ഗുണം നഷ്ടപ്പെട്ടിരിക്കും എന്നതാണ്. ചിലപ്പോള്‍ കാലങ്ങളായി കിടന്നു പൂപ്പലും മറ്റും ബാധിക്കും. പച്ചയായിത്തന്നെ ചന്തകളില്‍ എത്തിക്കുന്ന വേരും തണ്ടുമൊക്കെ വിറ്റഴിയാതെ കിടന്ന് ഉണങ്ങിപ്പോകുന്നു. പിന്നീട് ആവശ്യക്കാര്‍ വരുമ്പോള്‍ ഈ ഉണക്കമരുന്ന് വെട്ടിനുറുക്കി നല്‍കുന്നു. ചികിത്സാ വേളയില്‍ വൈദ്യന്‍ പച്ചമരുന്നുകളും മറ്റും നിര്‍ദേശിക്കാറുണ്ട് പലപ്പോഴും ഔഷധ സസ്യങ്ങളുടെ ലഭ്യതക്കുറവ് ഇന്നത്തെ പ്രധാന വെല്ലുവിളിയാണ്. ഈ ഒരു ചിന്തയില്‍ നിന്നാണ് തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍, ലോകമലേശ്വരം, ഉഷസ്സില്‍ ഗോപാലകൃഷ്ണന്‍ എന്ന റിട്ടയേര്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് ഉദ്യോഗസ്ഥന്‍ ഔഷധ സസ്യങ്ങളുടെ പരിപാലനവും വിതരണവും ആരംഭിച്ചത്.
ആനക്കൊമ്പന്‍ വെണ്ട
2013 ജൂണ്‍ അഞ്ചിന് കേരളത്തിലെ മുഖ്യധാരാ പത്രങ്ങളിലെല്ലാം ഒരു വാര്‍ത്ത വന്നു. ഗുരുവായൂരുകാരന്‍ സുധീഷ് ലോകത്തിലെ ഏറ്റവും വലിയ വെണ്ടക്ക ഷാര്‍ജയിലെ മാട്ടുപ്പാവില്‍ കൃഷി ചെയ്ത് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരിക്കുന്നു. സിംഗപ്പൂര്‍ സ്വദേശിയുടെ പേരിലുള്ള 13.5 ഇഞ്ച് നീളമുള്ള വെണ്ടക്കയെ മറികടന്നാണ് സുധീഷിന്‍റെ 16.5 ഇഞ്ച് നീളമുള്ള വെണ്ട ലോകപ്രശസ്തമായത്. അപ്പോളാണ് ഗോപാലകൃഷ്ണന്‍റെ ചെറുമകള്‍ അദ്ദേഹത്തോട് തങ്ങളുടെ മട്ടുപ്പാവിലെ വെണ്ടയെക്കുറിച്ച് പറയുന്നത്. വെണ്ടയുടെ നീളം അളന്നു നോക്കിയപ്പോള്‍ 22.5 ഇഞ്ച്. ഇക്കാര്യം കൃഷി വകുപ്പിനെ അറിയിച്ചു. ധാരാളം ബഹുമതികള്‍ ഗോപാലകൃഷ്ണനെ തേടിയെത്തി. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.
പിന്നീട് പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് ഗോപാലകൃഷ്ണന്‍ ജൈവകൃഷിയില്‍ സജീവമായി. കൃഷിയെക്കുറിച്ച് പഠിക്കാനും പഠിപ്പിക്കാനുമായി സമയം കണ്ടെത്തി. ഔഷധ കൃഷിയും മറ്റും നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും കോവിഡിന് ശേഷമാണ് ജൈവകൃഷി വിട്ട് പൂര്‍ണമായും ഔഷധ കൃഷിയിലേക്ക് തിരിയുന്നത്.
തൃശ്ശൂരിന്‍റെ തീരപ്രദേശമായ കൊടുങ്ങല്ലൂരില്‍ രാമപ്പണിക്കരുടെയും പാറുക്കുട്ടിയമ്മയുടെയും മകനായി ജനിച്ച ഗോപാലകൃഷ്ണന്‍, പതിനെട്ടാം വയസ്സിലാണ് പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫ് വകുപ്പില്‍ തന്‍റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ചെറുപ്പത്തില്‍ തന്‍റെ ഗ്രാമത്തില്‍ പൊട്ടുവെള്ളരി, മത്തന്‍, കുമ്പളം, കൊണ്ടല്‍ കൃഷി തുടങ്ങിയവ കണ്ടാണ് അദ്ദേഹം വളര്‍ന്നത്. പൊട്ടുവെള്ളരി കൃഷിയില്‍ ഭൗമസൂചികയില്‍ ഇടം പിടിച്ച നാട് കൂടിയാണ് കൊടുങ്ങല്ലൂര്‍.
പതിനൊന്നു വര്‍ഷത്തോളം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്തതിനു ശേഷമാണ് ഗോപാലകൃഷ്ണന്‍ കേരളത്തില്‍ സ്ഥിരതാമസമാക്കുന്നത്. ആനക്കൊമ്പന്‍ വെണ്ടയുടെ വലുപ്പവും അതിനെ സംബന്ധിച്ച് വന്ന വാര്‍ത്തകളും ബഹുമതികളും ഗോപാലകൃഷണനെ കൃഷിയില്‍ സജീവമാക്കി.ദുബായ്, ഷാര്‍ജ, ഖത്തര്‍ തുടങ്ങി ധാരാളം രാജ്യങ്ങളില്‍ കൃഷി സംബന്ധമായും മറ്റും ക്ലാസ്സ് എടുക്കാനായി സഞ്ചരിച്ചു. ബയോ ഡൈവേഴ്സിറ്റി പ്രകൃതി സംരക്ഷണ അവാര്‍ഡും, കൃഷി വകുപ്പിന്‍റെ അവാര്‍ഡുകളും തേടിയെത്തി. 52 സെന്‍റിമീറ്റര്‍ നീളമുള്ള കൊടുങ്ങല്ലൂര്‍ വഴുതന എന്ന പുതിയ ഇനം വഴുതന അവതരിപ്പിച്ച് ശ്രദ്ധ നേടി. അപൂര്‍വ ഇനമടക്കം 178 തരം വിത്തുകളുടെ ശേഖരം ഗോപാലകൃഷ്ണന്‍റെ കൈവശമുണ്ട്.
ഔഷധ സസ്യങ്ങളുടെ ആരാമം
ഭക്ഷ്യ യോഗ്യമായ അന്‍പതിലധികം ചീരകള്‍ ഗോപാലകൃഷ്ണന്‍റെ പക്കലുണ്ട്. നഷ്ടപ്പെട്ടുപോയ ഔഷധ സസ്യങ്ങളെ വീണ്ടെടുക്കലും പരിപാലനവുമാണ് ഇപ്പോള്‍ ജീവിതലക്ഷ്യമായി ഇദ്ദേഹം കാണുന്നത്. ആവശ്യക്കാര്‍ക്ക് ആവശ്യാനുസരണം നല്‍കാന്‍ തക്ക രീതിയിലാണ്