ശരീരത്തിനെന്ന പോലെ മനസ്സിന്‍റെ ആരോഗ്യവും വളരെ പ്രധാന പ്പെട്ടതാണെന്ന് ഖുര്‍ ആന്‍ പറയുന്നു. നല്ലതുമാത്രം ചിന്തിച്ചും നന്മ പ്രതീക്ഷിച്ചും ശുഭകരമായത് ആഗ്രഹിച്ചും മനസ്സിനെ ശക്തിപ്പെടുത്താന്‍ ഖുര്‍ ആന്‍ ആഹ്വാനം ചെയ്യുന്നു. മാനസികാരോഗ്യം നഷ്ടപ്പെടുത്തുന്ന കാരണങ്ങളെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നതെന്താണെന്നു നോക്കാം.
സംശയം
എല്ലാത്തിനെയും സംശയത്തോടെ മാത്രം കാണുന്ന മാനസിക നില അപകടകാരിയാണ്. മറ്റുള്ളവരെയും ചിലപ്പോള്‍ സ്വന്തത്തെ തന്നെയും സംശയദൃഷ്ടിയില്‍ വിലയിരുത്തുകയും തദ്ഫലമായി പലതും ഊഹിച്ചുണ്ടാക്കി സങ്കീര്‍ണ്ണമാക്കുകയും ചെയ്യുകയാണതിന്‍റെ ഫലം. ബന്ധങ്ങളുടെ തകര്‍ച്ച, വിഷാദം, ആത്മഹത്യാ പ്രവണത, ആക്രമണോല്‍സുകത, നശീകരണ ചിന്ത, അലസത തുടങ്ങി അതിന്‍റെ പ്രത്യാഖാതം ഗുരുതരമാണ് .
(ഖുര്‍ ആന്‍ 2:10,74:31).
ആദര്‍ശാത്മകമായ ഒരു ഉറച്ച തലം ജീവിതത്തില്‍ രൂപപ്പെടുത്തിയെടുക്കുകയാണ് ഇതിനെ പ്രതിരോധിക്കുവാനുള്ള വഴിയെന്ന് ഖുര്‍ ആന്‍ സൂചിപ്പിക്കുന്നു. കുട്ടികള്‍ മുതല്‍, കഥകളിലൂടെയും ധാര്‍മിക വിദ്യാഭ്യാസത്തിലൂടെയും ഉണ്ടാക്കിയെടുക്കേണ്ടതാണത്. ശാന്തമായ പ്രാര്‍ഥനകളും ദിവ്യനാമ കീര്‍ത്തനങ്ങളും മാനസികാരോഗ്യം വീണ്ടെടുക്കാനും പ്രശാന്തതയിലേക്കു നയിക്കാനും സഹായിക്കുമെന്ന് ഖുര്‍ ആന്‍ പറയുന്നു.
'ദൈവ സ്മരണയിലാണ് ഖുര്‍ ആനിലെ ആരോഗ്യ ശീലങ്ങള്‍ സി എച്ച് മുസ്തഫ മൗലവി മനസ്സുകള്‍ പ്രശാന്തമാകുന്നതെന്നറിയുക'
(ഖുര്‍ ആന്‍ 13:28)
ആര്‍ത്തിയും ആഗ്രഹങ്ങളും
കാണുന്നതെല്ലാം സ്വന്തമാക്കണമെന്നു ആഗ്രഹിച്ചു അതിനുവേണ്ടി ജീവിക്കുന്നവര്‍. മനോനില തകരാറിലാകാന്‍ ഇതുതന്നെ മതി. ഇത്തരം മനസ്സുള്ളവര്‍ നാശം ഇരന്നു വാങ്ങുമെന്ന് ഖുര്‍ ആന്‍ താക്കീത് നല്‍കുന്നു:
'പെരുപ്പിക്കണമെന്നു ചിന്തിച്ച് അതിനായി നടക്കുന്നവര്‍, ശാനത്തിലേക്ക് നയിക്കപ്പെടും. അതുവരെ മാത്രമാണവരുടെ കൂത്ത്. പിന്നെ പിന്നെയാണവര്‍ അതിന്‍റെ ദുരിതങ്ങള്‍ അനുഭവിച്ചറിയുന്നത്.'
(ഖുര്‍ ആന്‍ : 102;1-4)
എത്രകിട്ടിയാലും പോരാപോരാ എ ന്ന് ഉള്ളില്‍ നിന്ന് ആരോ മന്ത്രിക്കുന്നത് പോലെ ഇത്തരമാളുകള്‍ നെട്ടോട്ടമോടുന്നത് കാണാം. അതൃപ്തമായ ജീവിതം നയിച്ച് ഒടുങ്ങുകയാണവരുടെ വിധി. നേടിയതില്‍ തൃപ്തിപ്പെടുകയാണിതിന് പരിഹാരം. ലഭിച്ചത് വലുതാണെന്നും മഹത്തരമാണെന്നും തിരിച്ചറിയലാണത്. ആത്മാര്‍ത്ഥമായും സത്യസന്ധമായും ദൈവത്തെ സ്തുതിക്കുന്നവരാണെങ്കില്‍ തനിക്ക് കിട്ടിയ അനുഗ്രഹങ്ങളുടെ മഹത്വം മനസ്സിലാക്കേണ്ടതുണ്ട്.
ആര്‍ത്തി മൂത്ത മനസ്സുകള്‍ ക്ക് ഒരു കാര്യത്തിലും തൃപ്തിയുണ്ടാവില്ല. എല്ലാത്തിനെയും ചെറുതായി കാണുന്ന മനോനിലയായിരിക്കും അവരുടേത്. അതിഗുരുതരമായ മനോരോഗത്തിലേക്ക് ഇത് നയിക്കും. ആരെങ്കിലും വല്ല നന്മയും ഉപദേശിച്ചു കൊടുത്താലോ അവര്‍ ക്രുദ്ധരാകുകയും അസൂയ മൂലമാണെന്ന് ആക്രോശിക്കുകയും ചെയ്യും.
ഉള്ളതില്‍ തൃപ്തിപ്പെടുകയെന്നത് ഉത്തമമായ ശീലമായി വളര്‍ത്തണം. കിട്ടാത്തതിനെ ചൊല്ലി വിലപിക്കുകയല്ല, കിട്ടിയതിനെ ആസ്വദിക്കലാണത്. ഉത്കര്‍ഷേച്ഛയും ഭപ്രതീക്ഷയും അനിവാര്യമായും ഉണ്ടാകണം. ആര്‍ത്തി അതിനു വിരുദ്ധമാണ്. അത് അപകടകരവും പൈശാചികവുമാണ്.
അടിസ്ഥാനപരമായി മാനസികാരോഗ്യം തകര്‍ക്കുന്നത് ഇത് രണ്ടുമാണെന്നാണ് ഖുര്‍ആനില്‍ നിന്നും മനസ്സിലാകുന്നത്. ഒന്നാലോചിച്ചാല്‍ അക്കാര്യം നമുക്ക് ബോധ്യപ്പെടാതിരിക്കില്ല. സംശയവും ആര്‍ത്തിയും മനുഷ്യനെ കൊണ്ടെത്തിക്കുന്നത് ആത്മനാശത്തിലേക്ക് തന്നെയാണ്. സമൂഹത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങളുടെയും അധോലോക മാഫിയാ പ്രവര്‍ത്തികളുടെയും കാരണം മറ്റൊന്നല്ല.
പലതരത്തിലുള്ള മാനസിക രോഗങ്ങളെ കാണാം. ഇവയെല്ലാം ബീജരൂപത്തില്‍ ഉടലെടുക്കുന്നത് മേല്പറഞ്ഞ പ്രതലത്തില്‍ ആയിരിക്കും. പാരമ്പര്യം എന്ന പേരില്‍ കാണപ്പെടുന്ന മനോരോഗങ്ങള്‍ പോലും ഒരാളില്‍ വളര്‍ന്നുവരുന്നതിനു കാരണമുണ്ടാകണം. അവ ഇത് രണ്ടിലേതെങ്കിലും ഒന്നായിരിക്കുമെന്ന കാര്യം തീര്‍ച്ച.
ഖുര്‍ ആനിലെ അവസാന അധ്യായത്തിന്‍റെ നാമം മനുഷ്യന്‍ എന്നാണ്. അതിലിങ്ങനെ കാണാം:
"പ്രാര്‍ത്ഥിക്കുക, മനുഷ്യരുടെ രക്ഷകനോട്, ആരാധ്യനോട് യജമാനനോട് ഞാന്‍ ശരണം തേടുന്നു;