പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ സ് എന്ന പേരിനു പിന്നലെ സങ്കല്പമെന്താണ്? പി.കെ. ദാസ്, ഞങ്ങളു ടെ അച്ഛന്റെ പേരാണ്. ഇന്നു കാണുന്ന എല്ലാ സങ്കല്പങ്ങ ളുടേയും ബീജരൂപമുണ്ടായി വന്നത് അച്ഛന്റെ മനസ്സിലാ ണ്. ഞങ്ങളുടെ സ്ഥാപന ങ്ങളെല്ലാം നെഹ്റു കോളജ് ഓഫ് എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് എന്ന പ്രസ്ഥാനത്തിന് കീഴിലാ ണുള്ളത്. ഇത് സ്ഥാപിച്ചത് അച്ഛനാണ്, 1968ൽ. വളരെ കഷ്ടപ്പെട്ട് വളർന്നു വന്നൊ രാളാണ് അച്ഛൻ. പഠിക്കുന്ന കാലത്ത് വളരെ നന്നായി പഠിക്കുകയും എന്നാൽ പത്താം ക്ലാസിനുശേഷം സാമ്പത്തിക പ്രയാസം നിമിത്തം ഉപരിപഠനം നടത്താൻ നിർവാഹമില്ലാതെ വരികയും ചെയ്ത അനുഭവം അച്ഛനുണ്ട്. അത്തരമൊരു അവസ്ഥയിൽ നാടുവിടുക എന്നൊരു പോംവഴിയാ യിരുന്നു അച്ഛന്റെ മുന്നിലു ണ്ടായിരുന്നത്. നാടുവിടുക എന്നു പറഞ്ഞാൽ നാമിന്ന് പറയുന്നതു പോലെ ഒളിച്ചോടുകയായിരുന്നില്ല. ജീവിതത്തിന്റെ ഒരു പ്രതി സന്ധയിൽ നിന്നുപോലും അച്ഛൻ ഒളിച്ചോടിയതായി ഞങ്ങൾക്ക് അറിവില്ല.
അച്ഛന്റെ ആ ജീവിതയാത്ര എങ്ങോട്ടായിരുന്നു?
എയർഫോഴ്സിലെ ജീവ നക്കാരനായാണ് അദ്ദേഹം നാട്ടിൽ നിന്നു പോകുന്നത്. പക്ഷേ അപ്പോഴും അച്ഛന്റെ മനസ്സിൽ പഠിക്കണം എന്ന ആഗ്രഹം തീവ്രമായിരുന്നു.