ബാംഗ്ലൂരിലെ ക്രിസ്തു ജയന്തി കോളജിലെ എം.എസ് സി ക്ലിനിക്കൽ സൈക്കോളജി വിദ്യാർത്ഥി നിയായിരുന്ന മാളവിക വിനയൻ, കേവലം കൗ തുകത്തിന് ആരംഭിച്ച ഒരു ഗവേഷണ പഠനം ഇന്ന് ശാസ്ത്രലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. പരിപൂർണമായും ചികിത്സി ച്ച് സുഖപ്പെടുത്താനാകി ല്ലെന്ന് ആധുനിക വൈദ്യ ശാസ്ത്രം വിശ്വസിക്കുന്ന ഫൈബ്രോമയാൾജിയ അഥവാ പേശിവാതം എന്ന ര�ോഗത്തെക്കുറിച്ചാണ് മാളവിക പഠനം നടത്തിയി രിക്കുന്നത്. ഒട്ടേറെ പുതിയ അറിവുകളും നിഗമനങ്ങളും കൊണ്ട് സമ്പന്നമായ മാളവികയുടെ ഗവേഷണപ്രബന്ധം ഇന്ത്യൻ സ്കൂൾ സൈക്കോളജി അസോസി യേഷന്റെ(കിടജഅ) ജേർണ ലിന്റെ അടുത്ത ലക്കത്തിൽ പ്രസിദ്ധീകരിക്കും.
കേൾവികളായിരം
ഏതാണ്ട് അഞ്ച് വർഷം മുൻപാണ് മാളവിക, ഫൈബ്രോമയാൾജിയയെ കുറിച്ച് ആദ്യമായി കേൾ ക്കുന്നത്. പെരുമ്പാവൂരിൽ പ്രവർത്തിക്കുന്ന ശ്രീ സ്വാമി വൈദ്യഗുരുകുലം ചികിത്സാ ലയത്തിന്റെ സമീപത്താണ് മാളവികയുടെ വീട്. ഇവിടെ വരുന്ന വാഹന നിരയും ചികിത്സക്കായി വരുന്നവ രുടെ തിരക്കും സ്ഥിരമായി മാളവികയുടെ കണ്ണിൽപ്പെ ടും. മോഡേൺ മെഡിസിൻ കൈയൊഴിഞ്ഞ രോഗികൾ