ഒരു വ്യക്തിയുടെ രോഗാവസ്ഥ ഗ്രഹിക്കാൻ ആഹാരം കഴിക്കുന്ന ആളിന്റെ ശരീരഘടനയെയും ആന്തരികാവയവങ്ങളുടെ ഊർജാവസ്ഥകളെയും അറിഞ്ഞിരിക്കണമെന്നാണ് മാക്രോബയോട്ടിക്സിൽ പഠിപ്പിക്കുന്നത്. ആഹാരത്തെയും ശരീരത്തെയും എന്നല്ല; പ്രപഞ്ചത്തിലുള്ള എല്ലാ റ്റിനെയും വർഗീകരിച്ചു മനസ്സിലാക്കാനും അങ്ങനെ അടിസ്ഥാനപരമായും സാർവത്രികമായും ശാ സ്ത്രീയമായ ധാരണയോ ടെ സന്തോഷപൂർണമായ പ്രായോഗികജീവിതം നയിക്കാനും സഹായിക്കു ന്ന ഒരു ദർശനത്തിന്റെ അടിസ്ഥാനത്തിലാണ് മാക്രോബയോട്ടിക്സ് കെട്ടിപ്പടുത്തിരിക്കുന്നത്.
ആ ദർശനം അയ്യായിരംവർ ഷത്തിലേറെ പഴക്കമുള്ള താവോ ദർശനമാണ്. മാക്രോബയോട്ടിക്സിൽ, സൂക്ഷ്മമായി ഗ്രഹിക്കേണ്ട കുറെ തത്ത്വങ്ങളുണ്ട്. അവ താഴെ കൊടുക്കുന്നു: വൈവിധ്യങ്ങളും വൈ രുധ്യങ്ങളും നിറഞ്ഞതാണ് ഈ ലോകം. വൈവിധ്യം എന്നത് വൈരുധ്യം എന്നു തിരുത്തിയാൽ കൂടുതൽ ശരിയാവും. പരസ്പരപൂര കമായ ദ്വന്ദങ്ങളായി ഈ പ്രപഞ്ചത്തിലുള്ള എല്ലാറ്റി നെയും വകതിരിക്കാനാ വും. രാത്രി/പകൽ, ഇരുട്ട്/ പ്രകാശം, സ്ത്രീ/പുരുഷൻ, ചൂട്/തണുപ്പ് എന്നിങ്ങനെ ജോഡികളാക്കി വയ്ക്കാവുന്ന താണ് ഈ ലോകത്തിലുള്ള സകലതും. ഇവയുടെ സമതുലിതാവസ്ഥയാണ് ജീവിതത്തിൻറെ സൗന്ദര്യം. പ്രകാശരശ്മികളിൽ ചിലതിനെ ആഗിരണം ചെ യ്യുകയും ബാക്കിയുള്ളവ യെ പ്രതിഫലിപ്പിക്കുകയും ചെയ്യുമ്പോഴാണല്ലോ ഒരു പൂവിനു നിറം കിട്ടുന്നത്. നിറം കാണണമെങ്കിൽ കണ്ണു വേണം. ആസ്വദിക്ക ണമെങ്കിൽ മനസ്സുവേണം, മനസ്സിൽ പൂർവസ്മൃതികൾ വേണം. ഇങ്ങനെ ഒന്നൊ ന്നായി അനേകം ദ്വന്ദങ്ങൾ ചേർന്നാണ് ജീവിതം സുന്ദ രമാക്കുന്നത്.